Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്​ട്ര ഭക്ഷ്യമേള ‘ഹൊറീക’യ്​ക്ക്​ റിയാദിൽ തുടക്കം

text_fields
bookmark_border
മലയാളി കമ്പനികൾക്കും പവലിയൻ
horeca
cancel
camera_alt

സൗദി ഹൊറീക മേളക്ക്​ റിയാദ്​ ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തിങ്കളാഴ്​ച തുടക്കമായപ്പോൾ

റിയാദ്: ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ പാനീയ പ്രദർശനമേളയായ ‘ഹൊറീക-23’ന് റിയാദിൽ തുടക്കമായി. ലെബനൻ, ജോർദാൻ, കുവൈത്ത്​, ഒമാൻ, സൗദി അറേബ്യയിൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക ആതിഥേയ പ്രദർശന മേളയാണ് ഹൊറീക. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമാണ കമ്പനികൾ, വിതരണക്കാർ, ആതിഥേയ ഉത്പന്നങ്ങളുടെ കമ്പനികൾ, വിഖ്യാത പാചക വിദഗ്​ധർ, ഭക്ഷണ നിർമാണത്തിനായുള്ള ടെക്നോളജി കമ്പനികൾ, ഈ രംഗത്തെ നിക്ഷേപകർ തുടങ്ങി ഭക്ഷ്യ വിപണിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സമ്മേളന നഗരിയായിരിക്കും സൗദി ഹൊറീക്ക. ജി.സി.സി രാജ്യങ്ങളിൽ ബേക്കറി ഉൽപന്ന മെഷിനറികളുടെ നിർമാണ രംഗത്ത് മുൻനിരയിലുള്ള മലയാളി സംരംഭകരായ അൽ ഹസ്മി ഇൻറർനാഷനൽ ഉൾപ്പടെയുള്ള ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

സെലിബ്രിറ്റി ഷെഫുകളുടെ തത്സമയ പാചക സെഷനുകളിൽ പങ്കെടുക്കാനും അവരുടെ രുചികരമായ പാചകത്തി​െൻറ സ്വാദറിയാനും വിവിധയിനം ലൈവ് മത്സരങ്ങളിൽ പങ്കെടുക്കാനും നൂറ് കണക്കിന് സന്ദർശകർ മേളയിലെത്തും. തലസ്ഥാന നഗരിയിലെ കിങ്​ അബ്​ദുല്ല റോഡിനോട് ചേർന്നുള്ള റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തിങ്കളാഴ്ച വൈകീട്ട്​ ആരംഭിച്ച ത്രിദിന മേള ബുധനാഴ്ച രാത്രി 10ന്​ സമാപിക്കും. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച വൈകീട്ട് നാല്​ മുതൽ 10 വരെയും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട്​ മുതൽ രാത്രി 10 വരെയുമാണ്​ പ്രദർശനസമയം​. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://saudihoreca.com/ എന്ന വെബ്സൈറ്റ് വഴി രജിസ്​റ്റർ ചെയ്യണം.

ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനും എംബസി സെക്കൻഡ്​ സെക്രട്ടറി പ്രവീൺ കുമാറും മേളയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചപ്പോൾ

ഉദ്​ഘാടന ദിവസം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനും എംബസി സെക്കൻഡ്​ സെക്രട്ടറി പ്രവീൺ കുമാറും മേള സന്ദർശിച്ചു. മേളയിൽ പ​ങ്കെടുക്കുന്ന വിവിധ ഇന്ത്യൻ കമ്പനികളുടെ സ്​റ്റാളുകൾ ഇരുവരും സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - international food fair 'Horeca' has started in Riyadh
Next Story