അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി മർകസ് നോളജ് സിറ്റിയിൽ
text_fieldsകോഴിക്കോട് : അന്താരാഷ്ട്ര സർവകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് മർകസ് നോളജ് സിറ്റി വേദിയാകുന്നു. കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗും, കോഴിക്കോട് ജാമിഅ മർകസും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
ഒക്ടോബർ 17 മുതൽ 19 വരെ കോഴിക്കോട് മർകസ് നോളജ് സിറ്റി കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ നാൽപത് രാജ്യങ്ങളിൽനിന്നുള്ള ഇരുപതിലധികം സർവകലാശാലകളെ പ്രതിനിധാനംചെയ്ത് ഇരുനൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും.
മൂന്നു ദിവസങ്ങളിൽ, എട്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സർവകലാശാലകളുടെ മേധാവികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിലപാടുകൾ പ്രഖ്യാപിക്കുന്ന മലബാർ ക്ലൈമറ്റ് ആക്ഷൻ ഡിക്ലറേഷനും ഉച്ചകോടി പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

