രാജ്യാന്തര വിമാനങ്ങൾ ഇന്നുമുതൽ പുതിയ ടെർമിനലിൽനിന്ന്
text_fieldsനെടുമ്പാേശ്ശരി: കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ (ടി-3) ചൊവ്വാഴ്ച മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. രാവിലെ 9.20ന് എയർ ഇന്ത്യയുടെ ദുൈബ ഡ്രീംലൈനർ വിമാനമാണ് ആദ്യം ടി-3യിൽനിന്ന് പുറപ്പെടുക. ഇതിെൻറ ചെക്ക്- ഇൻ പ്രവർത്തനങ്ങൾ 6.20ന് ടി-3യിൽ തുടങ്ങും. ഉച്ചക്ക് 12.40 മുതൽ എല്ലാ രാജ്യാന്തര സർവിസുകളുെടയും ചെക്ക്-ഇൻ പ്രവർത്തനങ്ങൾ ടി-3യിലേക്ക് മാറും.
എയർ ഇന്ത്യയുടെ ദുൈബ ഡ്രീംലൈനർ സർവിസ് ഒഴികെ ഉച്ചക്ക് ഒരുമണി വരെ എല്ലാ രാജ്യാന്തര വിമാനങ്ങളും ടി-1ൽനിന്നാണ് പുറപ്പെടുക. ഒരുമണിക്ക് ശേഷം എല്ലാ വിമാനങ്ങളുഴെടയും ചെക്ക്-ഇൻ ടി-3യിൽനിന്നാകും. 3.40ന് പുറപ്പെടുന്ന ഒമാൻ എയറിെൻറ മസ്കത്ത് വിമാനത്തിെൻറ ചെക്ക്-ഇൻ 12.40ന് ടി-3യിൽ തുടങ്ങും.
ഒരുമണിവരെ എല്ലാ രാജ്യാന്തര വിമാനങ്ങളുെടയും വരവ് ടി-1ൽ ആയിരിക്കും. ദോഹയിൽനിന്നുള്ള ഖത്തർ എയർവേസ്, ക്വാലാലംപൂരിൽ നിന്നുള്ള മലിൻഡോ, ദമാമിൽ നിന്നുള്ള ജെറ്റ് എയർവേസ്, റിയാദിൽനിന്നുള്ള സൗദിയ എന്നിവയാണ് ചൊവ്വാഴ്ച രാവിലെ 9 നും ഉച്ചക്ക് ഒന്നിനും ഇടയിൽ ടി-1ൽ എത്തുന്ന വിമാനങ്ങൾ. ഇതിനുശേഷമുള്ള എല്ലാ രാജ്യാന്തര വിമാനങ്ങളും ടി-3യിലാവും എത്തുക.
ടി-3 സമ്പൂർണ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി 150ഓളം സി.ഐ.എസ്.എഫ് ഭടൻമാർ അധികമായി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ടി-3യുടെ സുരക്ഷാച്ചുമതല ശനിയാഴ്ച തന്നെ സി.ഐ.എസ്.എഫ് ഏറ്റെടുത്തിരുന്നു.
കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് യാത്രക്കാർക്ക് സവിശേഷ വരവേൽപ് സിയാൽ ഒരുക്കും. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ സുധീർനാഥ്, ഉണ്ണികൃഷ്ണൻ, സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 20 കലാകാരൻമാർ ടി-3യിലെ ഡിപ്പാർച്ചർ ഫെസിലിറ്റി മേഖലയിൽ കാരിക്കേച്ചർ രൂപകൽപന ചെയ്യും. ആദ്യത്തെ 1000 യാത്രക്കാർക്ക് സൗജന്യമായാണ് അവരവരുടെ കാരിക്കേച്ചർ തത്സമയം വരച്ചുനൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
