വിദ്യാർഥി രാഷ്ട്രീയ വിലക്ക്; കരട് ചോർന്നതിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കുന്നത് സംബന്ധിച്ച കരട് മാർഗരേഖ ചോർന്നതിൽ ആഭ്യന്തര അന്വേഷണത്തിന് തീരുമാനം.
സർവകലാശാലകളുടെ ഭരണസമിതികൾ പരിഗണിക്കാത്തതും ഉദ്യോഗസ്ഥതലത്തിൽ തയാറാക്കിയതുമായ കരട് രേഖ എങ്ങനെ പുറത്തുപോയെന്നത് പരിശോധിക്കണമെന്ന് സിൻഡിക്കേറ്റംഗങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രാർ തലത്തിലുള്ള ആഭ്യന്തര അന്വേഷണത്തിന് തീരുമാനിച്ചത്.
അതേസമയം, കാമ്പസിൽ വിദ്യാർഥികൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം വിലക്കാൻ സർവകലാശാല ഉദ്ദേശിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും സിൻഡിക്കേറ്റ് അംഗം അജയ് ജോവൽ കുര്യാക്കോസ് തിങ്കളാഴ്ച നടന്ന സെനറ്റ് യോഗത്തിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സെനറ്റംഗം എസ്. ശിവ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് അഫിലിയേഷൻ കമ്മിറ്റി കൺവീനർ കൂടിയായ അജയ് ജോവൽ കുര്യാക്കോസ് ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

