Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജിയിലെ ഇന്‍റേണൽ മാർക്ക് ലിങ്ക് തകരാർ; അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്

text_fields
bookmark_border
സി.സി.എ ജനറേറ്റർ ലിങ്ക് ഇടത് അധ്യാപക സംഘടന പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത വിഷയത്തിലാണ് അന്വേഷണം
എം.ജിയിലെ ഇന്‍റേണൽ മാർക്ക് ലിങ്ക് തകരാർ; അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
cancel

കോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഇന്റേണൽ മാർക്കുകൾ (സി.സി.എ മാർക്ക്) തയാറാക്കുന്നതിന് സർവകലാശാല നൽകിയ സി.സി.എ ജനറേറ്റർ ലിങ്ക് ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കിയ വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്.

കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറിയും എം.ജി സർവകലാശാല സെനറ്റംഗവുമായ ഡോ. കെ. സിന്ധു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. രണ്ടു മാസത്തിനുള്ളിൽ വിഷയം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സിൻഡിക്കേറ്റിന് കോടതി നിർദേശം നൽകി.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.ടി.എയുടെയും സിൻഡിക്കേറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൈസ് ചാൻസലർക്ക് അടക്കം പരാതി നൽകിയിരുന്നു. എന്നാൽ, വി.സി ഇടത് അധ്യാപക സംഘടനക്ക് അനുകൂലമായി നിലപാടെടുത്തെന്നാണ് ആക്ഷേപം.

സർവകലാശാലയിൽ 2024ൽ ആരംഭിച്ച നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഇന്റേണൽ മാർക്കുകൾ കഴിഞ്ഞ നാലു സെമസ്റ്ററിലും തയാറാക്കിയത് സർവകലാശാലയുടെ എഫ്.വൈ.യു.ജി.പി നോഡൽ ഓഫിസർ ഔദ്യോഗികമായി മുഴുവൻ കോളജുകളിലെയും നോഡൽ ഓഫിസർമാർക്ക് വാട്സ്ആപ് ഗ്രൂപ് വഴി നൽകിയ സി.സി.എ ജനറേറ്റർ ലിങ്ക് വഴിയായിരുന്നു.

എന്നാൽ, യു.ഡി.എഫ് ഭരണസമിതി വന്നതോടെ ഇടത് അധ്യാപക സംഘടന പരീക്ഷകൾ അട്ടിമറിക്കാൻ മനഃപൂർവം സി.സി.എ ജനറേറ്റർ ലിങ്കിന്റെ യൂസർ ഐ.ഡിയും പാസ്വേഡും മാറ്റി ലോക്ക് ആക്കിയതോടെ ലിങ്ക് പ്രവർത്തനരഹിതമായതായാണ് ആക്ഷേപം. അഞ്ചാം സെമസ്റ്റർ ഇന്റേണൽ മാർക്ക് തയാറാക്കാൻ കഴിയാത്ത സ്ഥിതിയായി. പിന്നീട് സർവകലാശാല പുതിയ സി.സി.എ ജനറേറ്റർ ലിങ്ക് ഉണ്ടാക്കിയാണ് അഞ്ചും മൂന്നും ഒന്നും സെമസ്റ്ററുകളിലെ മാർക്ക് രേഖപ്പെടുത്തിയത്.

എ.കെ.പി.സി.ടി.എ ഉണ്ടാക്കിയ ലിങ്ക് സർവകലാശാലയുടേത് എന്ന തരത്തിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കുകയും അധ്യാപകർക്ക് ഏകദിന പരിശീലനവും ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകുകയും ചെയ്തതിലൂടെ സർവകലാശാല സംവിധാനത്തെ ഇടത് സംഘടന ദുരുപയോഗം ചെയ്തതായാണ് കെ.പി.സി.ടി.എ കുറ്റപ്പെടുത്തുന്നത്. പുതിയ ഭരണസമിതി മോശമാണെന്നും കൃത്യസമയത്ത് പരീക്ഷ നടക്കുന്നില്ലെന്നും വരുത്തി തീർത്ത് ആക്ഷേപം ഉയർത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യമെന്നും കെ.പി.സി.ടി.എ മേഖല സെക്രട്ടറി എസ്. സെൽവനും മീഡിയ സെൽ കൺവീനർ ഡോ. എം.എൻ. നിബുലാലും ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Internal mark link glitch at MG University; High Court orders probe
Next Story