കോൺഗ്രസിൽ പോര് നിലക്കുന്നില്ല; പോസ്റ്റർ യുദ്ധവും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസിൽ പോര് തുടരുന്നു. പരാജയകാരണം ഏകോപനമില്ലായ്മയാണെന്ന് കെ. സുധാകരനും നേതൃത്വം പരാജയപ്പെെട്ടന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തി. പോസ്റ്റർ യുദ്ധവും തുടരുകയാണ്. കെ. മുരളീധരനും കെ. സുധാകരനും അനുകൂലമായി പോസ്റ്റർ ഇറങ്ങി.
പാർട്ടിയിൽ ഏകോപനമില്ലായ്മ തുടർന്നാൽ ഭാരവാഹിത്വം രാജിെവക്കുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വികാരംകൊള്ളേണ്ട കാര്യമില്ല. ഇതിലും വിമർശനം നേരിട്ട പ്രസിഡൻറുമാരുണ്ടെന്നും ജോസ് കെ. മാണിയെ യു.ഡി.എഫിൽ നിർത്തണമായിരുെന്നന്നും സുധാകരൻ പറഞ്ഞു.
മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന േപാസ്റ്ററുകൾ തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്ററുകൾ വന്നു.
അതിനിടെ, ലീഗ് യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കുകയാണോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ലീഗും യു.ഡി.എഫും രംഗത്തുവന്നു. കെ.പി.സി.സി പ്രസിഡൻറ് മാറണമെന്ന് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് കോൺഗ്രസ് നേതൃത്വത്തിെൻറ കാര്യം പറയില്ല. യു.ഡി.എഫിെൻറ പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയും. അത് പറയാനുള്ള വേദി യു.ഡി.എഫാണ്. ഭരണവിരുദ്ധവികാരം ഉണ്ടാെയന്നും സർക്കാർവിരുദ്ധ വോട്ടുകൾ ഭിന്നിെച്ചന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി വർഗീയതയുടെ വ്യാപാരിയായെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ആരോപിച്ചു.
കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡിസംബർ അവസാനം കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. കനത്ത പരാജയം ഏറ്റുവാങ്ങിയ ജില്ലകളിൽ ഡി.സി.സികളിൽ പുനഃസംഘടന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അത് ശരിയല്ലെന്നും അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് ഫലം വിവിധ തലങ്ങളിൽ അടുത്ത ദിവസങ്ങളിൽ അവലോകനം ചെയ്യും. താരിഖ് അൻവർ വിവിധ തലങ്ങളിലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തി എ.െഎ.സി.സിക്ക് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും തിരുത്തൽ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

