ബി.ജെ.പി ഉൾപ്പോര്; കെ. സുരേന്ദ്രന് ആർ.എസ്.എസിെൻറ താക്കീത്
text_fieldsകൊച്ചി: ബി.ജെ.പിയിൽ ഉൾേപ്പാര് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് ആർ.എസ്.എസ് നേതൃത്വം. വിമർശനമുന്നയിച്ച നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം എളമക്കരയിലെ ആർ.എസ്.എസ് കാര്യാലയത്തിലായിരുന്നു യോഗം.
സംസ്ഥാന കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിെര ചില നേതാക്കൾ ബി.ജെ.പി, ആർ.എസ്.എസ് ദേശീയ നേതൃത്വത്തിന് പരാതി അയച്ചിരുന്നു. ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തന്നെ സംസ്ഥാന വൈസ് പ്രസിഡൻറായി തരംതാഴ്ത്തിയത് കെ. സുരേന്ദ്രെൻറ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു ശോഭ സുരേന്ദ്രെൻറ പരാതി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതകളെ തകരാറിലാക്കുംവിധം സുരേന്ദ്രൻ ഗ്രൂപ്പുകളിക്കുകയാണ്. താനുൾപ്പെടെ മുതിർന്ന േനതാക്കൾക്കെതിരെ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.
അമിത്ഷാ, ജെ.പി. നഡ്ഡ, നാഗ്പുരിലെ ആർ.എസ്.എസ് നേതൃത്വം എന്നിവിടങ്ങളിലേക്കാണ് പരാതി അറിയിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വത്തിെൻറ നിർദേശപ്രകാരം എറണാകുളത്ത് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു.
പ്രാന്ത പ്രചാരക് ഹരികൃഷ്ണൻ, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദർശൻ തുടങ്ങിയവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രനോട് അവർ പറഞ്ഞു.
കുമ്മനം രാജശേഖരനെതിരായ പരാതി, ഒ. രാജഗോപാലടക്കമുള്ള മുതിർന്ന േനതാക്കളെ അവഗണിക്കൽ തുടങ്ങിയവയൊക്കെ സുരേന്ദ്രൻ ഗ്രൂപ്പിെൻറ പ്രവർത്തനമാണെന്നാണ് ആക്ഷേപം ഉയരുന്നത്. സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാൽ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
ശോഭ സുരേന്ദ്രനെയും ആർ.എസ്.എസ് നേതൃത്വം വിളിപ്പിച്ചു. പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും മറ്റ് ചില നേതാക്കളുമായി ചേർന്ന് നടത്തിയ കൂടിക്കാഴ്ചകളും സംബന്ധിച്ച് വിശദീകരണം ആരാഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്ന ദേശീയ ഭാരവാഹി സംഘത്തിന് മുന്നിൽ വെള്ളിയാഴ്ച ശേഖരിച്ച വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കും. 20ന് മുമ്പ് റിപ്പോർട്ട് അമിത്ഷാക്ക് നൽകുകയാണ് ലക്ഷ്യം.
അതേസമയം, രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും പതിവുസന്ദർശനം മാത്രമാണിതെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കേണ്ട സ്ഥലമല്ല ആർ.എസ്.എസ് കാര്യാലയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.