Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ്​ ബോർഡിന്‍റെയും...

വഖഫ്​ ബോർഡിന്‍റെയും താമസക്കാരുടെയും താൽപര്യം സംരക്ഷിക്കണം -മുനമ്പം കമീഷൻ

text_fields
bookmark_border
വഖഫ്​ ബോർഡിന്‍റെയും താമസക്കാരുടെയും താൽപര്യം സംരക്ഷിക്കണം -മുനമ്പം കമീഷൻ
cancel

​കൊച്ചി: മുനമ്പത്തെ ഭൂമി സംബന്ധിച്ച തർക്കത്തിൽ വഖഫ്​ ബോർഡിന്‍റെയും അവിടുത്തെ താമസക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന്​ വിഷയത്തെക്കുറിച്ച്​ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ്​ സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്​. മുനമ്പത്തെ താമസക്കാരെ കുടിയിറക്കുന്നത്​ പ്രായോഗികമല്ലെന്നും അതിന്‍റെ കാരണങ്ങളും​ വ്യക്​തമാക്കുന്ന റിപ്പോർട്ട്​ മേയ്​ 30നകം മുഖ്യമന്ത്രിക്ക്​ സമർപ്പിക്കും. റിപ്പോർട്ടിന്‍റെ കരടിൽ അവസാന മിനുക്കുപണികൾ പൂർത്തിയായി വരികയാണ്​.

ഫാറൂഖ്​ കോളജ്​ മാനേജ്​മെന്‍റും വഖഫ്​ ബോർഡുമായും ചർച്ച ചെയ്ത്​ രമ്യമായ പരിഹാരത്തിന്​ സർക്കാർ ശ്രമിക്കണം. മുനമ്പത്തേത്​ വഖഫ്​ ഭൂമിയാണെന്ന്​ കോടതി തീർപ്പ്​ കൽപ്പിച്ചാൽ ബോർഡിന്​ സർക്കാർ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത്​ അവിടുത്തെ താമസക്കാർക്ക്​ പതിച്ച്​ നൽകണമെന്നതാണ്​ റിപ്പോർട്ടിലെ പ്രധാന ശിപാർശ. പൊതുതാൽപര്യം മുൻനിർത്തി വഖഫ്​ ഭൂമി ഏറ്റെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നതാണ്​ ഇതിന്​ പിൻബലമായി ചൂണ്ടിക്കാട്ടുന്നത്​. വിധി മുനമ്പത്തെ ജനങ്ങൾക്ക്​ അനുകൂലമായാൽ അവരുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചുനൽകണം. ബോർഡിന്‍റെ ചുമതല വഖഫ്​ ഭൂമി സംരക്ഷിക്കുക എന്നതുതന്നെയാണ്​. അതുകൊണ്ട്​ ബോർഡിന്‍റെ നിലപാടിൽ തെറ്റില്ല.

മുനമ്പത്തെ താമസക്കാരെ സംരക്ഷിച്ച്​ എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന സർക്കാരിന്‍റെ ചോദ്യത്തിന്​ വിശദമായ നിർദേശങ്ങളാണ്​ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. എന്നാൽ, ഭൂമി വഖഫ്​ ആണോ അല്ലയോ എന്നത്​ കോടതി തീരുമാനിക്കേണ്ടതാണെന്നും കമീഷൻ അഭിപ്രായം പറയുന്നത്​ ശരിയല്ലെന്നും ജ. രാമചന്ദ്രൻ നായർ വ്യക്​തമാക്കി.

താമസക്കാരെ പറിച്ചുനടുന്നത്​ എളുപ്പമല്ല -ജസ്റ്റിസ്​ സി.എൻ. രാമചന്ദ്രൻ നായർ ‘മാധ്യമ’ത്തോട്​

മത്സ്യത്തൊഴിലാളികളും കച്ചവടക്കാരുമടക്കം സാധാരണക്കാ​രാണ്​ മുനമ്പത്ത്​ താമസിക്കുന്നതെന്നും അവ​രെ പറിച്ചുനടുന്നത്​ എളുപ്പമല്ലെന്നും കമീഷൻ ചെയർമാൻ ജസ്റ്റിസ്​ സി.എൻ. രാമചന്ദ്രൻ നായർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഫാറൂഖ്​ കോളജ്​ മാനേജ്​മെന്‍റാണ്​ ഭൂമി വിറ്റത്​. എന്നാൽ, അവർക്ക്​ ദുരുദ്ദേശ്യം ഉള്ളതായി തോന്നുന്നില്ല. വിൽക്കാൻ സ്വാതന്ത്ര്യത്തോടെ ലഭിച്ച ഭൂമിയാണ്​. അവർക്ക്​ തെറ്റ്​ പറ്റിയിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ കോളജ്​ മാനേജ്​മെന്‍റുമായി സർക്കാർ സംസാരിക്കണമെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf landMunambam land issue
News Summary - interests of Waqf Board and residents should be protected says Munambam Commission
Next Story