മദ്റസ അധ്യാപകർക്ക് പലിശരഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: മദ്റസ അധ്യാപകർക്ക് വീട് നിർമിക്കാൻ അഞ്ച് ലക്ഷം രൂപവരെ പലിശരഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. കേരള മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് രണ്ട് വർഷമെങ്കിലും കൃത്യമായി അംശാദായം അടച്ചവരും സ്വന്തംപേരിൽ മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ളവരുമായ 25നും 55നും ഇടയിൽ പ്രായമുള്ള മദ്റസ അധ്യാപകർക്കാണ് വായ്പ ലഭിക്കുക. അഞ്ച് ലക്ഷം രൂപവരെയുള്ള പലിശരഹിത ഭവനവായ്പക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വായ്പ തിരിച്ചടവ് കാലയളവ് 10 വർഷം. അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംശാദായം അടച്ച രേഖകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷാ ഫോം www.kmtboard.in ൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2966577, 9188230577.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

