Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർ സർവകലാശാല വടം...

അന്തർ സർവകലാശാല വടം വലി: കോഴിക്കോടും കണ്ണൂരും ചാമ്പ്യന്മാർ

text_fields
bookmark_border
അന്തർ സർവകലാശാല വടം വലി: കോഴിക്കോടും കണ്ണൂരും ചാമ്പ്യന്മാർ
cancel
camera_alt

പുരുഷ വിഭാഗം ജേതാക്കളായ കണ്ണൂർ സർവകലാശാല ടീം

Listen to this Article

മാങ്ങാട്ടുപറമ്പ്: അഖിലേന്ത്യ അന്തർസർവകലാശാല വടംവലി ഔട്ട് ഡോർ മത്സരത്തിൽ വനിത, മിക്സഡ് വിഭാഗത്തിൽ കോഴിക്കോടും പുരുഷ വിഭാഗത്തിൽ കണ്ണൂരും ചാമ്പ്യന്മാരായി. വനിത വിഭാഗം ഫൈനലിൽ കണ്ണൂരും മിക്സഡ് വിഭാഗത്തിലും പുരുഷ വിഭാഗത്തിലും എം.ജി സർവകലാശാലയും റണ്ണറപ്പായി. ഫൈനലിൽ കടന്ന ആറ് ടീമുകളും കേരളത്തിലെ സർവകലാശാലകൾ ആയിരുന്നു. മിക്സഡ് വിഭാഗം സെമി ഫൈനൽ മൽസരത്തിൽ എം.ജി സർവകലാശാല ചണ്ഡീഗഢീനെ പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ മത്സരം കേരളത്തിലെ സർവകലാശാലകളുടെ ഏറ്റുമുട്ടൽ വേദിയായത്.

പുരുഷവിഭാഗത്തിൽ കോഴിക്കോട് മൂന്നും കേരള സർവകലാശാല നാലും സ്ഥാനം നേടി. വനിത വിഭാഗത്തിൽ എം.ജി മൂന്നും കേരള നാലും സ്ഥാനം നേടിയപ്പോൾ മിക്സഡ് വിഭാഗത്തിൽ കണ്ണൂർ മൂന്നും ചണ്ഡീഗഢ് നാലാം സ്ഥാനവും നേടി.

സമാപന പരിപാടിയിൽ എം. വിജിൻ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. സിൻഡിക്കേറ്റ് അംഗം എ. അശോകൻ അധ്യക്ഷത വഹിച്ചു. കായിക വിഭാഗം ഡയറക്ടർ ഡോ. കെ.പി. മനോജ്, മദൻ മോഹൻ, ജോബി കെ. ജോസ്, പി.വി. രവീന്ദ്രൻ, ഡോ. കെ.വി. അനൂപ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tug of warInter University
News Summary - Inter-university tug-of-war: Kozhikode and Kannur are champions
Next Story