വാക്സിൻ സ്വീകരിച്ചവർക്ക് അന്തർസംസ്ഥാനയാത്ര എളുപ്പമാകും
text_fieldsതിരുവനന്തപുരം: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. വാക്സിനെടുത്തവർക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ട.
നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും വാക്സിൻ സർട്ടിഫിക്കറ്റ് മതിയെന്നും ദുരന്തനിവാരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അന്തർസംസ്ഥാനയാത്ര, വിനോദസഞ്ചാരം തുടങ്ങിയവയടക്കമുള്ള കാര്യങ്ങൾക്ക് ഇളവ് ബാധകം. യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ് കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

