Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി പുതിയ...

കെ.എസ്​.ആർ.ടി.സി പുതിയ അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കും

text_fields
bookmark_border
KSRTC
cancel

കോ​ട്ട​യം: വ​രു​മാ​ന​വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി പു​തി​യ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഏ​റെ​യു​ള്ള പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളും തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ ല​ക്ഷ്യം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കും എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ത​ല​ശ്ശേ​രി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പോ​ണ്ടി​ച്ചേ​രി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ ഗോ​വ, വേ​ളാ​ങ്ക​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​റി​​െൻറ അ​നു​മ​തി തേ​ടി​യ​താ​യി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡി.​ജി.​പി എ. ​ഹേ​മ​ച​ന്ദ്ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. പു​തി​യ സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച്​ ഗോ​വ-​ത​മി​ഴ്​​നാ​ട്​ അ​ട​ക്കം ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​നു​ക​ളു​മാ​യി ഉ​ട​ൻ ച​ർ​ച്ച​ന​ട​ത്തും. 

നി​ല​വി​ൽ ഉ​ത്സ​വ​വേ​ള​ക​ളി​ലും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ തു​ട​രു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്. പു​തി​യ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ത​ര സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​േകാ​ർ​പ​റേ​ഷ​നു​ക​ൾ​ക്ക്​ മു​മ്പ്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ല​ഭി​ക്കു​ന്ന പെ​ർ​മി​റ്റി​ന്​ ആ​നു​പാ​തി​ക​മാ​യി ബ​സു​ക​ൾ ഒാ​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ന്​ അ​നു​വ​ദി​ക്കു​ന്ന പെ​ർ​മി​റ്റു​ക​ൾ​ക്ക്​ ആ​നു​പാ​തി​ക​മാ​യി ഇ​ത​ര സം​സ്ഥാ​ന ആ​ർ.​ടി.​സി​ക​ൾ​ക്കും പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഇ​പ്ര​കാ​രം നി​ല​വി​ൽ ക​ർ​ണാ​ട​ക​യും പോ​ണ്ടി​ച്ചേ​രി​യും ത​മി​ഴ്​​നാ​ടും നി​ര​വ​ധി സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ക​ർ​ണാ​ട​ക ആ​ർ.​ടി.​സി മാ​തൃ​ക​യി​ൽ ശൗ​ച​ലാ​യ​മ​ട​ക്കം സൗ​ക​ര്യ​ങ്ങ​ളു​ള്ള മി​ക​ച്ച ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നും കെ.​എ​സ്.​ആ​ർ.​ടി.​സി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

ഉ​ത്സ​വ​കാ​ല​ത്തും തി​ര​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളി​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന സ​ർ​വി​സു​ക​ൾ​ക്ക്​ ക​ർ​ണാ​ട​ക ​ആ​ർ.​ടി.​സി​യു​ടെ മാ​തൃ​ക​യി​ൽ ഫ്ലെ​ക്​​സി നി​ര​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി തീ​രു​മാ​നി​ച്ച​താ​യും സി.​എം.​ഡി പ​റ​ഞ്ഞു. നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ൽ നേ​രി​യ നി​ര​ക്കു​വ​ർ​ധ​ന ന​ട​പ്പാ​ക്കാ​റു​ണ്ട്. തി​ര​ക്ക്​ കു​റ​യു​േ​മ്പാ​ൾ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്യും. 
പ​ത്തു​മു​ത​ൽ പ​തി​ന​ഞ്ച്​ ശ​ത​മാ​നം വ​രെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ഇൗ​ടാ​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ​ക്ക്​ മാ​ത്ര​മാ​കും ഇൗ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക. വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച്​​ കെ.​എ​സ്.​ആ​ർ.​ടി.​സി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ്​ മാ​നേ​ജ്​​മെ​​െൻറ​ന്നും സി.​എം.​ഡി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsInter State ServiceFlexy Charge
News Summary - Inter state Service Starts For KSRTC - Kerala News
Next Story