Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ നൈറ്റ്​ റൈഡേഴ്​സ്​: അന്തർ സംസ്​ഥാന സ്വകാര്യ ബസുകളിൽ പരിശോധന തുടരുന്നു

text_fields
bookmark_border
ഓപറേഷൻ നൈറ്റ്​ റൈഡേഴ്​സ്​: അന്തർ സംസ്​ഥാന സ്വകാര്യ ബസുകളിൽ പരിശോധന തുടരുന്നു
cancel

കൊച്ചി: സംസ്ഥാനത്ത് അന്തർ സംസ്ഥാന സർവീസ്​ നടത്തുന്ന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ്​ പരിശോധന ഇന്നും തുടരുന്നു. കൊച്ചിയിലും തൃശൂരുമാണ്​ പരിശോധന നടക്കുന്നത്​. ‘ഓ​പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ്’ എ​ന്ന പേ​രി​ൽ കോ​ ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ തു​ട​ങ്ങി സം​സ്​​ഥാ​ന​ത്തി​​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട ​ന്നിരുന്നു. അതിൻെറ തുടർച്ചയാണ്​ ഇന്നത്തെ പരിശോധന.

നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ് ഥര്‍ അറിയിച്ചു. ഇടപ്പള്ളിയിൽ രാവിലെ അഞ്ച് മണി മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ട െത്തി. ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്.

അതേസമയം, അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍ ആലോചിക്കാൻ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡി.ജി.പി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ പങ്കെടുക്കും. രാവിലെ പത്തുമണിക്കാണ് യോഗം. സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.

ഇന്നലെ രാത്രി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി 100 ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 28 എ​ണ്ണ​ത്തി​ല്‍ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തിയിരുന്നു. 40,000 രൂ​പ പി​ഴയും ഈ​ടാ​ക്കി. 39 ബു​ക്കി​ങ് ഓ​ഫി​സു​ക​ള്‍ക്ക് ലൈ​സ​ന്‍സ് ഹാ​ജ​രാ​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി. ഏ​ഴു​ദി​വ​സ​ത്തി​ന​കം ലൈ​സ​ന്‍സ് എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ ഓ​ഫി​സ് അ​ട​യ്​​ക്കും.

ത​മ്പാ​നൂ​രി​ലെ ഒ​രു ഓ​ഫി​സി​ന് മാ​ത്ര​മാ​ണ് അം​ഗീ​കൃ​ത ബു​ക്കി​ങ് ഏ​ജ​ന്‍സി​ക്കു​ള്ള എ​ല്‍.​എ.​പി.​ടി ലൈ​സ​ന്‍സു​ള്ള​ത്. ഇ​വ​രു​ടെ ലൈ​സ​ന്‍സി​ല്‍പെ​ട്ട 20 ബ​സു​ക​ളി​ല്‍ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ പാ​ടു​ള്ളൂ. 2021 വ​രെ ഈ ​സ്ഥാ​പ​ത്തി​ന് പ്ര​വ​ര്‍ത്ത​നാ​നു​മ​തി​യു​ണ്ട്.

അം​ഗീ​കൃ​ത ബ​സ് ടി​ക്ക​റ്റ് ഏ​ജ​ന്‍സി​ക്കു​ള്ള എ​ല്‍.​എ.​പി.​ടി ലൈ​സ​ന്‍സ് വ്യ​വ​സ്ഥ ക​ര്‍ശ​ന​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍ക്ക് പ്രാ​ഥ​മി​ക​സൗ​ക​ര്യം അ​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളൊ​ന്നും അ​തി​ലി​ല്ല. സ​മ​ഗ്ര​മാ​യ മാ​റ്റം ഇ​തി​ൽ വ​രു​ത്തും.

ലൈ​സ​ൻ​സി​ന്​ ഏ​റെ​ക്കാ​ല​മാ​യി പു​തി​യ അ​പേ​ക്ഷ എ​ത്തി​യി​രു​ന്നി​ല്ല. 250 രൂ​പ​യാ​ണ് ഒ​രു​വ​ര്‍ഷ​ത്തെ ഫീ​സ്. 400 രൂ​പ അ​ട​ച്ചാ​ല്‍ നാ​ലു​വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​നാ​നു​മ​തി ല​ഭി​ക്കും. ആ​ര്‍.​ടി.​ഒ​ക്ക്​ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ശി​പാ​ര്‍ശ​ക്കൊ​പ്പം ക​ല​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ റീ​ജ്യ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​തോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കും. ഈ ​സ​മി​തി​യാ​ണ് അ​ന്തി​മ അ​നു​മ​തി ന​ല്‍കേ​ണ്ട​ത്. ക​ല്ല​ട ബ​സ്​ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തോ​ടെ​യാ​ണ്​ അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inter State Bus Service - Kerala News
Next Story