Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നു മുതൽ അന്തർ...

ഇന്നു മുതൽ അന്തർ സംസ്ഥാന ബസുകൾ ഓടില്ല

text_fields
bookmark_border
ഇന്നു മുതൽ അന്തർ സംസ്ഥാന ബസുകൾ ഓടില്ല
cancel

കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​റി​ നെ അ​റി​യി​ച്ചി​ല്ലെ​ന്ന ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ശ​രി​യ​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ. വെ​ള്ളി​യാ​ ഴ്ച വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി, ഗ​താ​ഗ​ത​മ​ന്ത്രി, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ​ക്ക് ഇ​ൻ​റ​ർ സ്​ ​റ്റേ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ-​മെ​യി​ൽ അ​യ​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മെ​യി​ൽ അ​യ​ച്ച​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മ​നോ​ജ് പ​ടി​ക്ക​ൽ പ​റ​ഞ്ഞു. മെ​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്കും ഗ​താ​ഗ​ത വ​കു​പ്പി​നും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് മ‍റു​പ​ടി​യും ല​ഭി​ച്ചു. എ​ന്നാ​ൽ, ഗ​താ​ഗ​ത വ​കു​പ്പോ മ​ന്ത്രി​യോ പ്ര​തി​ക​രി​ച്ചി​ല്ല. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച് അ​സോ​സി​യേ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​പ്പ് ന​ൽ​കി​യ​ത്.

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന കാ​ര്യം അ​റി​ഞ്ഞ​തെ​ന്ന് ഞാ​യ​റാ​ഴ്ച ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​വ​ന്ന​ത്. ഉ​ട​മ​ക​ളെ സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക് വി​ളി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് മ​നോ​ജ് പ​ടി​ക്ക​ൽ വ്യ​ക്ത​മാ​ക്കി. 393 ബ​സാ​ണ് അ​സോ​സി​യേ​ഷ​ന്​ കീ​ഴി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsInter State Bus ServiceBus Service strike
News Summary - Inter State Bus Service in Kerala -Kerala News
Next Story