ഇൻറർ മെഡിേക്കാസ് ഫെസ്റ്റ്: കോഴിക്കോടിന് കിരീടം
text_fieldsകോഴിക്കോട്: മെഡിക്കൽ വിദ്യാർഥികളുടെ കലാ കായിക മാമാങ്കമായ ഇൻറർ മെഡിേക്കാസ് ഫെസ്റ്റിൽ ആതിഥേയരായ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ജേതാക്കൾ. 315 പോയൻറുമായാണ് കോഴിക്കോടിെൻറ പ്രതിഭകൾ സ്വന്തം മണ്ണിൽ കിരീടം സ്വന്തമാക്കിയത്. തുടക്കം മുതൽ ആതിഥേയരുടെ പിന്നാലെയുണ്ടായിരുന്ന ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജിന് 177ഉം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിന് 162ഉം പോയൻറുണ്ട്.
അവസാന ദിനം മോഹിനിയാട്ടത്തിൽ വിംസ് വയനാടിെൻറ അഞ്ജന രജ്നേഷ് ഒന്നാം സ്ഥാനം നേടി. തൃശൂർ ഗവ. മെഡിക്കൽ കോളിലെ മേഘ രാജഗോപാൽ രണ്ടാം സ്ഥാനം നേടി. മാർഗംകളിയിൽ പുഷ്പഗിരി മെഡിക്കൽ കോളജിലെ നെസി എൽസ ഷാജിയും സംഘവും ജേതാക്കളായി.
പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ റെയ്നക്കും സംഘത്തിനുമാണ് രണ്ടാം സ്ഥാനം. മിക്സഡ് ഡാൻസിലും സിങ്ക് ഡാൻസിലും ഒപ്പനയിലും ഷോർട്ട് ഫിലിം നിർമാണത്തിലും ആതിഥേയർ മുന്നേറി. ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ കോഴിക്കോടിെൻറ രോഹിത് എസ്. രാജു ഒന്നാമനായി. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജി. വിഷ്ണുവിനാണ് രണ്ടാം സ്ഥാനം.
ഒരാഴ്ച നീണ്ട മെഡിേകാസ് ഫെസ്റ്റിൽ കായിക മത്സരങ്ങൾ അവസാന ദിനമാണ് പൂർത്തിയായത്. വോളിബാളിൽ കോഴിക്കോടിനെ തോൽപ്പിച്ച് ടി.ഡി മെഡിക്കൽ കോളജ് ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
