Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഭ്യന്തര...

ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതൽ

text_fields
bookmark_border
kochi-airport.jpg
cancel

നെ​ടു​മ്പാ​ശ്ശേ​രി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്ക്​ അ​നു​മ​തി​യാ​യ​തോ​ടെ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്​​ച മ​ു​ത​ലാ​ണ്​ സ​ർ​വി​സ്. 30 ശ​ത​മാ​നം സ​ർ​വി​സു​ക​ൾ​ക്കാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന​ു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് കൊ​ച്ചി​യി​ൽ​നി​ന്ന്  പ്ര​തി​വാ​രം 113 സ​ർ​വി​സു​ണ്ടാ​കും. യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചെ​ക്ക്-​ഇ​ൻ, സു​ര​ക്ഷാ പ​രി​ശോ​ധ​ന, തി​രി​ച്ച​റി​യ​ൽ പ്ര​ക്രി​യ​ക​ൾ ന​ട​ത്താ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ളം ത​യാ​റാ​യി​ട്ടു​ണ്ട്. 

മേ​യ് 25 മു​ത​ൽ ജൂ​ൺ 30 വ​രെ നി​ശ്ച​യി​ച്ച ആ​ദ്യ​ഘ​ട്ട സ​മ​യ​പ്പ​ട്ടി​ക​യ​നു​സ​രി​ച്ച് കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ഗ​ത്തി, ബാം​ഗ്ലൂ​ർ, കോ​ഴി​ക്കോ​ട്, ചെ​ന്നൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ക​ണ്ണൂ​ർ, മും​ബൈ, മൈ​സൂ​ർ, പു​െ​ണ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സു​ണ്ടാ​കും. എ​യ​ർ ഏ​ഷ്യ, എ​യ​ർ ഇ​ന്ത്യ,  അ​ല​യ​ൻ​സ് എ​യ​ർ, ഇ​ൻ​ഡി​ഗോ, സ്‌​പൈ​സ്‌​ജെ​റ്റ്, വി​സ്താ​ര, എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് എ​ന്നീ എ​യ​ർ​ലൈ​നു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. 

വെ​ബ് ചെ​ക്ക് ഇ​ൻ, ആ​രോ​ഗ്യ സേ​തു മൊ​ബൈ​ൽ ആ​പ്, സ്വ​യം വി​വ​രം ന​ൽ​ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തേ​ണ്ട​ത്. യാ​ത്ര​ക്ക്​ നാ​ല്  മ​ണി​ക്കൂ​ർ മു​മ്പു​ത​ന്നെ ടെ​ർ​മി​ന​ലി​ൽ പ്ര​വേ​ശി​ക്കാം. ര​ണ്ടു​മ​ണി​ക്കൂ​റി​ന് മു​മ്പെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്ക​ണം. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ത്തേ​ക്ക്​  പോ​കു​ന്ന​വ​ർ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഇ​തി​ന്​ പാ​സ് ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​ത് ല​ഭ്യ​മാ​ക്ക​ണം. 
കൊ​ച്ചി​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ സു​ര​ക്ഷ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskochi airportinter filght service
News Summary - inter flight service monday onwards -kerala news
Next Story