അന്തർ ജില്ല മോഷ്ടാവ് പിടിയിൽ
text_fieldsജസ്റ്റിൻ സെബാസ്റ്റ്യൻ
തുറവൂർ: കടക്കരപ്പള്ളി പഞ്ചായത്തിൽ വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി. ആലപ്പുഴ കനാൽ വാർഡിൽ കഞ്ഞിക്കൽവീട്ടിൽ ജസ്റ്റിൻ സെബാസ്റ്റ്യനെയാണ് (46) പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഈ മാസം നാലിന് സൂര്യമംഗലം വീട്ടിൽ വാതിൽ കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് സ്വർണവും മറ്റും മോഷ്ടിച്ച കേസിലാണ് പിടികൂടിയത്.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

