അന്തർ ജില്ല മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsജിമ്മി ജോസഫ്, ബജീഷ്
തിരുവമ്പാടി: അന്തർജില്ല മോഷ്ടാക്കളായ രണ്ടുപേർ പൊലീസ് പിടിയിൽ. നിലമ്പൂർ പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ് (46), വയനാട് പാട്ടവയൽ പട്ടാറ അമരക്കുനി ബജീഷ് (41) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
നവംബർ ഒന്നിന് കുടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി കവർച്ചാ ശ്രമത്തിനിടെ പട്രോളിങ് പൊലീസിനെ കണ്ട് ഇവർ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് കൂടരഞ്ഞിയിലെ വീട്ടിൽ നിർത്തിയിട്ട ബൈക്കും കാരമൂലയിലെ മറ്റൊരു വീട്ടിൽനിന്ന് റബർ ഷീറ്റും മോഷ്ടിച്ചു. സമാനരീതിയിൽ നടന്ന കവർച്ചകളെ കുറിച്ച അന്വേഷണത്തിനിടയിലാണ് പ്രതികൾ പിടിയിലായത്.
കോഴിക്കോട് , വയനാട്, മലപ്പുറം ജില്ലകളിലെ മോഷണ കേസുകളിൽ പ്രതികളാണിവർ. കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ ആളില്ലാത്ത വീടുകളിലെ മോഷണം, മുത്തേരി, അഗസ്ത്യൻമുഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടളിലെ മോഷണം, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ അമ്പലങ്ങളിലും പള്ളികളിലും നടന്ന മോഷണം തുടങ്ങിയ കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ജിമ്മി ജോസഫ് 10 മാസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കളവു കേസുകളിലും കള്ളനോട്ട് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബജീഷ് ആഗസ്റ്റിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മോഷ്ടിച്ച ബൈക്ക് താമരശ്ശേരി ചുങ്കത്തെ ലോഡ്ജിൽനിന്ന് പൊലീസ് കണ്ടെടുത്തു.
തിരുവമ്പാടി എസ്.ഐ എം. നിജീഷ്, എസ്.ഐമാരായ അബ്ദുൽമജീദ്, മധു, മനോജ്, അഷ്റഫ്, വിശ്വൻ, ക്രൈം സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ്, ഷിബിൽ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

