സ്വർണക്കടത്ത്: ഇൻറലിജൻസിന്റെ അംഗബലം കൂട്ടുന്നു
text_fieldsനെടുമ്പാശ്ശേരി: സ്വർണത്തിെൻറ വില കൂടിയതിനെ തുടർന്ന് സ്വർണക്കടത്ത് വർധിച്ച സാഹച ര്യത്തിൽ വിമാനത്താവളങ്ങളിലെ കസ്റ്റംസ് വിഭാഗത്തിൽ ഇൻറലിജൻസിെൻറ അംഗബലം വർധ ിപ്പിക്കുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തുവരുന്നവരുടെ നീക്കങ്ങൾ പ്രത്യേകം നിരീക്ഷിക്കുകയാണ് ലക്ഷ്യം.
നാല് മാസത്തിനിടയിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 140 കിലോയിലേറെ സ്വർണമാണ് പിടികൂടിയത്. 44 കോടിയിലേറെ രൂപ ഇതിന് വില വരും. മുൻവർഷം ഇതേ കാലയളവിനേക്കാൾ 32 ശതമാനം വർധനയാണ് സ്വർണക്കടത്തിൽ ഉണ്ടായിരിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലും തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് കൂടുതൽ സ്വർണവേട്ട നടന്നത്. പുതിയതായി പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത് വ്യാപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
