ആർ.എസ്.എസ് കാര്യവാഹകിെൻറ വധം: പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് കാര്യവാഹക് രാജേഷിെൻറ കൊലപാതകം ശ്രീകാര്യം പൊലീസ് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 29ന് രാത്രി രാജേഷ് കൊല്ലപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പാണ് കൊലപാതകത്തിലെ പ്രധാന സൂത്രധാരനും ആറാം പ്രതിയായ സിബിയെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ശ്രീകാര്യം പൊലീസ് പിടികൂടുന്നത്.
എന്നാൽ, ജാമ്യമില്ല കേസുകളിലെ പ്രതിയാണെന്നറിഞ്ഞിട്ടും ഇയാൾ ഓടിച്ചിരുന്ന ബൈക്ക് രാജേഷ് വധക്കേസിലെ ഒന്നാം പ്രതിയും നിരവധി കേസുകളിലെ പ്രതിയുമായ മണികണ്ഠേൻറതാണെന്ന് തിരിച്ചറിഞ്ഞിട്ടും ഒരു ചോദ്യംചെയ്യലും കൂടാതെ സബിയെ വിട്ടയച്ചുവെന്ന് ഇൻറലിജൻസ് റിപ്പോർട്ടിൽ പറയുന്നു. മണികണ്ഠനെ വിളിച്ചുവരുത്തി അന്വേഷണം നടത്തുന്നതിന് പകരം മറ്റൊരു ക്രിമിനലായ വിപിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് സിബിയെ വിട്ടയച്ചത്. ഇത് ദുരൂഹമാണ്.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ തന്നെ അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ സിബിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിൽ കൊലപാതകം ഒഴിവാക്കാമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലാണ് സിബിയെ വിട്ടയക്കാനുള്ള കാരണമെന്നാണ് ശ്രീകാര്യം പൊലീസിെൻറ വിശദീകരണം. നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. റിപ്പോർട്ട് ഇൻറലിജൻസ് മേധാവി മുഹമ്മദ് യാസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
