സ്കൂൾ പഠനം ഇനി ഇൻഷൂറൻസ് പരിരക്ഷയിൽ
text_fieldsതൃശൂർ: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് മുഴുവൻ സർക്കാറിെൻറ സൗജന്യ അപകട ഇൻഷൂറൻസ് പദ്ധതി ഈ അധ്യയന വർഷം മുതൽ നടപ്പിലാവും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക. ഗ്രൂപ്പ്, പഴ്സനൽ അപകട ഇൻഷൂറൻസ് പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് അധ്യയന വർഷത്തിെൻറ ആദ്യ ദിവസം തന്നെ തുടർച്ചയായി അപകടങ്ങളിൽ കുട്ടികൾ മരിച്ചപ്പോഴാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് സർക്കാർ ചിന്തിച്ചത്.
കുട്ടി അപകടത്തിൽ മരിച്ചാൽ രക്ഷിതാവിന് 50,000 രൂപയും അപകടത്തിൽപ്പെട്ട് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ 10,000 രൂപയും അപകടത്തിൽപ്പെടുന്ന കുട്ടികൾക്ക് ചികിത്സക്ക് പരമാവധി 10,000 രൂപയും ലഭിക്കും. കൂടാതെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ മരിച്ചാൽ 50,000 രൂപ ട്രഷറി അക്കൗണ്ടിൽ സ്ഥിരനിക്ഷേപം നടത്തും. ഇതിലെ പലിശയിനത്തിൽ ലഭിക്കുന്ന തുക കുട്ടിയുടെ പഠനാവശ്യത്തിന് വിനിയോഗിക്കും.
വി.എസ് സർക്കാറിെൻറ കാലത്ത് ആലോചിച്ച പദ്ധതി പിന്നീട് യു.ഡി.എഫിെൻറ കാലത്ത് സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് മുഖാന്തരം നടപ്പാക്കാൻ ഉത്തരവായെങ്കിലും നടന്നില്ല. അന്നത്തെ പദ്ധതി പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന നടപ്പാക്കാനാണ് സർക്കാറിെൻറ ഉത്തരവ്. ഇതിെൻറ ആദ്യഘട്ടം തുക വകയിരുത്തിയിട്ടുണ്ട്. 35 ലക്ഷത്തോളം കുട്ടികൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
