Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇൻഷുറൻസ്​ വിവരങ്ങൾ...

ഇൻഷുറൻസ്​ വിവരങ്ങൾ അപൂർണം; പരിഹരിക്കാൻ നടപടിയില്ല

text_fields
bookmark_border
ഇൻഷുറൻസ്​ വിവരങ്ങൾ അപൂർണം; പരിഹരിക്കാൻ നടപടിയില്ല
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സി​ലെ വ്യാ​ജ​ന്മാ​രെ കു​ടു​ക്കാ​ൻ 'വാ​ഹ​നി'​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ഷ്​​കാ​രം പൂ​ർ​ണ​മാ​കാ​ത്ത​ത്​ മ​റ്റു​ള്ള​വ​ർ​ക്കും പാ​ര​യാ​കു​ന്നു.

ഒാ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഉ​ട​മ​ക​ൾ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ്​ ന​മ്പ​ർ ടൈ​പ്​​ ചെ​യ്​​ത്​ ന​ൽ​കു​ന്ന​തി​നു​​പ​ക​രം ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ നേ​രി​ട്ട്​ വി​വ​ര​ങ്ങ​ൾ വാ​ഹ​ൻ സോ​ഫ്​​റ്റ്​ വെ​യ​റി​ലേ​ക്ക്​ കൈ​മാ​റി​യാ​യി​രു​ന്നു പു​തി​യ ക്ര​മീ​ക​ര​ണം. വാ​ഹ​ന ന​മ്പ​ർ ന​ൽ​കു​േ​മ്പാ​ൾ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ്​ വി​വ​ര​ങ്ങ​ൾ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ തെ​ളി​യു​ക​യും തു​ട​ർ സേ​വ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ക​യും ചെ​യ്യാം.

ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത ഇ​ൻ​ഷു​റ​ൻ​സു​ക​ളെ ​ൈക​യോ​ടെ പി​ടി​കൂ​ടാ​മെ​ന്ന നി​ല​യി​ൽ സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​ണെ​ങ്കി​ലും ഇ​ൻ​ഷു​റ​ൻ​സ്​ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യ​ും വാ​ഹ​നി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന​താ​ണ്​ ഉ​ട​മ​ക​​ളെ വ​ല​യ്​​ക്കു​ന്ന​ത്.

ആ​ധി​കാ​രി​ക​മാ​യ ഇ​ൻ​ഷു​റ​ൻ​സാ​ണ്​ കൈ​വ​ശ​മു​ള്ള​തെ​ങ്കി​ലും സോ​ഫ്​​റ്റ്​​വെ​യ​റി​ൽ വി​വ​ര​ങ്ങ​ൾ തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്ക്​ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന്​ വ്യാ​പ​ക പ​രാ​തി​യു​ണ്ട്​. മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ ഒാ​ഫി​സു​ക​ൾ വ​ഴി​യോ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ ബ്രാ​ഞ്ചു​ക​ൾ വ​ഴി​യോ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ല.

പോ​ളി​സി വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന സൗ​ക​ര്യ​വും ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കി.

ഇ​ൻ​ഷു​​റ​ൻ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ നേ​രി​േ​ട്ട വാ​ഹ​ൻ സോ​ഫ്​​റ്റ്​ വെ​യ​റി​ലേ​ക്ക്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നാ​കൂ. നി​കു​തി, ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്ക​ൽ, ഉ​ട​മ​സ്​​ഥാ​വ​കാ​ശം മാ​റ്റ​ൽ, ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ട​ക്കം എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ വി​വ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​നാ​ൽ സാ​േ​ങ്ക​തി​ക ത​ട​സ്സം ഉ​ട​മ​ക​ളെ വ​ല​യ്​​ക്കു​ക​യാ​ണ്.

അ​തേ സ​മ​യം ഓ​ൺ​ലൈ​നി​ൽ പോ​ളി​സി വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ത്ത ക​മ്പ​നി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് കേ​ന്ദ്ര​ത്തി​ന്‌ കൈ​മാ​റി​യെ​ന്നാ​ണ്​ വി​വ​രം.

പു​തി​യ നി​ർ​ദേ​ശം സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളെ​യും വെ​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. സ്​േ​റ്റ​റ്റ്​ ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പി​ൽ നി​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കു​ന്ന​ത്. ഈ ​പോ​ളി​സി വി​വ​ര​ങ്ങ​ൾ 'വാ​ഹ​നി'​ലേ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ഇ​തോ​ടെ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഒാ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​ണെ​ന്ന​തി​നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്താം. അ​തേ സ​മ​യം വാ​ഹ​നി​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​ത്ത​തോ​ടെ ബ​സു​ക​ളു​ടെ ഫി​റ്റ്​​ന​സ്​ പു​തു​ക്ക​ല​ട​ക്കം അ​വ​താ​ള​ത്തി​ലാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle Insurancevaahan
Next Story