Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‌ലാം മതത്തിനെതിരെ അപമാന പ്രചാരണം: ബി.ജെ.പി നേതാവ് അറസ്റ്റിൽ

text_fields
bookmark_border
baiju velayudan
cancel
camera_alt

അറസ്റ്റിലായ ബൈജു

കുന്നംകുളം (തൃശൂര്‍): ഇസ്‌ലാം മതത്തെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈജു വേലായുധൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മേയ് 23 മുതൽ ഇസ്‌ലാം മതത്തെയും പ്രവാചകൻ മുഹമ്മദ് നബിയെയും മകൾ ഫാത്തിമ ബീവിയെയും മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തിൽ ബി.ജെ.പി നേതാവ് പ്രചാരണം നടത്തിയിരുന്നു.

കരിക്കാട് സ്വദേശി താഴത്തേതിൽ വീട്ടിൽ റാഫിയുടെ പരാതിയിലാണ് പൊലീസ് നടപടി. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയെന്നാണ് ഇയാൾക്കെതിരായ കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Insult campaign against Islam: BJP leader arrested
Next Story