Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ വാഹനങ്ങൾക്ക്​...

സ്കൂൾ വാഹനങ്ങൾക്ക്​ നിർദേശങ്ങൾ:റൂട്ട്​ ഓഫിസർ​ വേണം, പരമാവധി വേഗം 50 കിലോമീറ്റർ

text_fields
bookmark_border
school bus
cancel
Listen to this Article

തിരുവനന്തപുരം: അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ​ മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക്​ മാർഗനിർദേശം പുറത്തിറക്കി. വാഹനങ്ങളുടെ മുന്നിലും പിന്നിലും 'എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം' എന്നു വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളില്‍ 'ഓൺ സ്കൂൾ ഡ്യൂട്ടി'എന്ന ബോർഡ് വെക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്.

വേഗപ്പൂട്ടും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. സ്കൂൾ വാഹന ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങളില്ലാത്തവരാണെന്നും ഉറപ്പുവരുത്തണം. സ്കൂൾ തുറക്കുന്നതിനുമുമ്പ്​ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കണം.

മറ്റു​ നിർദേശങ്ങൾ:

*ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ്​ പരിചയം വേണം.

*ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറ്​സും ഐഡൻറിറ്റി കാർഡും ധരിക്കണം.

*കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവിസ് വാഹനത്തിലെ ഡ്രൈവർ കാക്കി യൂനിഫോം ധരിക്കണം.

*വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം.

*സീറ്റിങ്​ കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ.

*12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടെന്ന ക്രമത്തിൽ യാത്ര ചെയ്യാം.

*കുട്ടികളെ നിന്നു യാത്രചെയ്യാൻ അനുവദിക്കരുത്.

*ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഇവ പരിശോധന സമയത്ത് മോട്ടോർ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർക്ക്​ മുന്നിൽ ഹാജരാക്കണം.

*വാഹനത്തിൽ അഗ്നിശമന ഉപകരണങ്ങൾ കാണാവുന്ന രീതിയിൽ ഘടിപ്പിക്കണം.

*കൂളിങ്​ ഫിലിം-കർട്ടൻ എന്നിവ പാടില്ല.

*ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം. സ്കൂളിന്‍റെ പേരും ഫോൺ നമ്പറും വാഹനത്തിന്‍റെ ഇരുവശവും പ്രദർശിപ്പിക്കണം.

*വാഹനത്തിനു പിന്നിൽ ചൈൽഡ് ലൈൻ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101) നമ്പറുകൾ പ്രദർശിപ്പിക്കണം.

ടിൻ, അലുമിനിയം മേൽക്കൂരയുള്ള സ്കൂൾ കെട്ടിടങ്ങൾക്ക്​ വ്യവസ്ഥകളോടെ ഫിറ്റ്​നസ്

തി​രു​വ​ന​ന്ത​പു​രം: ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ സ്കൂ​ൾ മേ​ൽ​ക്കൂ​ര നീ​ക്കം ചെ​യ്യു​മ്പോ​ൾ നോ​ൺ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ തീ​രു​മാ​നം. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ത​ദ്ദേ​ശ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ തീ​രു​മാ​നം.

ടി​ൻ, അ​ലു​മി​നി​യം ഷീ​റ്റ് മേ​ഞ്ഞ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം ഫാ​ൾ​സ് സീ​ലി​ങ്​ ചെ​യ്യ​ണ​മെ​ന്നും ഫാ​ൻ ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. 2019ലെ ​കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​തി​നു മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തും 2019 നു​ശേ​ഷം പൂ​ർ​ത്തി​യാ​യ​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ ഇ​ള​വു ന​ൽ​കി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വു​മാ​ണ് മു​ഖ്യ​മെ​ന്ന് യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു.

എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് ജൂ​ൺ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സ്​​ബ​സ്​​റ്റോ​സ്​ ഷീ​റ്റു​ള്ള സ്കൂ​ളു​ക​ളു​ടെ മേ​ൽ​ക്കൂ​ര മാ​റ്റ​ണ​മെ​ന്ന​ ഹൈ​കോ​ട​തി നി​ർ​ദേ​ശം നി​ല​വി​ലു​ണ്ട്. ഇ​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ത്ത​രം സ്കൂ​ളു​ക​ൾ​ക്ക്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഫി​റ്റ്​​ന​സ്​ ന​ൽ​കി​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school bus
News Summary - Instructions for school vehicles: Route officer required, maximum speed 50 km / h
Next Story