Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹവ്യാപനം: ബ്രേക്ക്...

സമൂഹവ്യാപനം: ബ്രേക്ക് ദ ചെയിൻ ഡയറി തയാറാക്കാൻ ആരോഗ്യവകുപ്പ് നിർദേശം

text_fields
bookmark_border
സമൂഹവ്യാപനം: ബ്രേക്ക് ദ ചെയിൻ ഡയറി തയാറാക്കാൻ ആരോഗ്യവകുപ്പ് നിർദേശം
cancel

കോ​ഴി​ക്കോ​ട്: കോ​വി​ഡ്​ സ​മൂ​ഹ​വ്യാ​പ​ന സൂ​ച​ന ന​ൽ​കു​േ​മ്പാ​ൾ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഓ​രോ​രു​ത്ത​രും സ്വ​യം  സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന്​ ജി​ല്ല ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശി​ച്ചു. ഓ​രോ വ്യ​ക്​​തി​യും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം യാ​ത്ര ചെ​യ്യ​ണം. എ​പ്പോ​ൾ എ​വി​ടെ​യൊ​ക്കെ പോ​യി എ​ന്നും എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ച്ചു​വെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ വ്യ​ക്​​ത​മാ​യി എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ്​​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തി​ന്​​ ര​ണ്ടും മൂ​ന്നും ദി​വ​സം മു​മ്പു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലും കൃ​ത്യ​മാ​യി പ​ല​ർ​ക്കും ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​താ​ണ്​ വി​വ​ര​ങ്ങ​ൾ എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്താ​ൻ കാ​ര​ണം. ആ​രൊ​ക്കെ​യാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നു​വെ​ന്ന്​ രോ​ഗി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യി  ഓ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം പ​ല​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യാ​താ​വു​ക​യും ഇ​ത്​  ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന്​ ഇ​ട​വെ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. 

ശ​നി​യാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 30പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ ​െവ​ള്ള​യി​ൽ ഫ്ലാ​റ്റി​ൽ രോ​ഗം ബാ​ധി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും  വ​ലി​യ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​യു​െ​ട മ​ക​നാ​യ കൊ​ള​ത്ത​റ സ്വ​ദേ​ശി​ക്കും ച​ക്കും​ക​ട​വി​ലെ യു​വ​തി​ക്കും രോ​ഗം  ബാ​ധി​ച്ച​ത്​ എ​വി​ടെ​നി​ന്നാ​ണെ​ന്ന്​ ഇ​തു​വ​രെ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം വ​ഴി​യു​ണ്ടാ​യ 25 കേ​സു​ക​ളും  ഇ​വ​രി​ൽ​നി​ന്ന്​ പ​ക​ർ​ന്ന​താ​ണ്. 

കോ​വി​ഡ്​ ഡ​യ​റി സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഓ​രോ ദി​വ​സ​വും ഏ​തൊ​ക്കെ സ​മ​യ​ങ്ങ​ളി​ല്‍ എ​വി​ടെ​യെ​ല്ലാം സ​ന്ദ​ര്‍ശി​ച്ചു  എ​ന്ന​ത് മ​ന​സ്സി​ലാ​ക്കി റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കും. നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൊ​ബൈ​ല്‍  ട​വ​ര്‍ പ​രി​ശോ​ധി​ച്ചും മ​റ്റു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത് വ​ള​രെ ദു​ഷ്‌​ക​ര​മാ​ണ്.  അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്കും ജോ​ലി​ക്കാ​യും യാ​ത്ര​ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്‌​ക്കി​നും സാ​നി​റ്റൈ​സ​റി​നു​മൊ​പ്പം കോ​വി​ഡ്​ ഡ​യ​റി​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - instruction to do covid diary -kerala news
Next Story