Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവത്വത്തിന്‍റെ സി.എ.എ...

യുവത്വത്തിന്‍റെ സി.എ.എ വിരുദ്ധ സമരം പ്രചോദനം -യെച്ചൂരി

text_fields
bookmark_border
യുവത്വത്തിന്‍റെ സി.എ.എ വിരുദ്ധ സമരം പ്രചോദനം -യെച്ചൂരി
cancel

കൊച്ചി: ഒരു കൈയിൽ ദേശീയ പതാകയും മറുകൈയിൽ ഭരണഘടനയുടെ ആമുഖവുമായി പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലെ യുവത്വം നടത്തിയ പ്രക്ഷോഭം പ്രചോദനകരമായിരുന്നുവെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സമ്മേളനത്തി​ന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പ്രശ്​നത്തിന്​ പരിഹാരം കാണുന്നതിന്​ പകരം വർഗീയ ധ്രുവീകരണം ശക്​തിപ്പെടുത്തി ആർ.എസ്​.എസ്​ അജണ്ട നടപ്പാക്കാനാണ്​ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്​. കർണാടകയിലെ ഹിജാബ്​ വിവാദം വർഗീയ ധ്രുവീകരണം ശക്​തിപ്പെടുത്താനാണ്​ ഉപയോഗിക്കുന്നത്​​. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ്​ പ്രസംഗങ്ങൾ ആ വഴിക്കുള്ളതാണ്​. ജനപിന്തുണ അങ്ങനെ നേടിയെടുക്കാൻ കഴിയുമെന്നാണ്​ അവർ വിശ്വസിക്കുന്നത്​.

2019ൽ അധികാരത്തിൽ വന്നശേഷം ഇന്ത്യൻ ഭരണഘടനയുടെ പാർലമെൻററി അടിത്തറ​ക്ക്​ നേരെ കൃത്യമായ കണക്കുകൂട്ടിയുള്ള ആക്രമണമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്​. ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ആർട്ടിക്കിൾ 370 റദ്ദാക്കിയതും പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതും ഇതി​ന്‍റെ ഭാഗമാണ്​. പൗരത്വ ഭേദഗതി നിയമം വഴി മതവും പൗരത്വവും തമ്മിൽ ബന്ധപ്പെടുത്തി. അത്​ ഭരണഘടന കാഴ്​ച്ചപ്പാടിൽനിന്നുള്ള പൂർണ വ്യതിയാനമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpim state conference 2022
News Summary - Inspired by the anti-CAA movement of the youth -Yechury
Next Story