Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോ​ട്ട​ർ പ​ട്ടി​ക...

വോ​ട്ട​ർ പ​ട്ടി​ക ചോ​ർ​ത്തൽ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഓഫീസിൽ ക്രൈം​ബ്രാ​ഞ്ചിന്‍റെ പരിശോധന: കമ്പ്യൂട്ടറുകൾ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
വോ​ട്ട​ർ പ​ട്ടി​ക ചോ​ർ​ത്തൽ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഓഫീസിൽ ക്രൈം​ബ്രാ​ഞ്ചിന്‍റെ പരിശോധന: കമ്പ്യൂട്ടറുകൾ കസ്​റ്റഡിയിലെടുത്തു
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക ചോ​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഓഫീസിൽ ക്രൈം​ബ്രാ​ഞ്ചിന്‍റെ പരിശോധന. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഓ​ഫി​സി​ലെ ലാ​പ്ടോ​പ്പി​ൽ സൂ​ക്ഷി​ച്ച 2.67 കോ​ടി വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്നാ​ണ്​ ജോ​യ​ൻ​റ്​ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ നൽകിയ പരാതിയിലാണ്​ നടപടി. ക്രൈംബ്രാഞ്ച്​ ആറ്​ കമ്പ്യൂട്ടറുകളും മൂന്ന്​ ലാപ്​ടോപ്പുകളും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്​.

ഈ കമ്പ്യൂട്ടറുകൾ ഫോറൻസിക്​ പരിശോധനക്ക്​ വിധേയമാക്കാനാണ്​ തീരുമാനം. ഔദ്യോഗികമായി സൂക്ഷിച്ച രഹസ്യ വിവരങ്ങളാണ്​ ചോർന്നിരിക്കുന്നതെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്​. മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ടീക്കാറാം മീണയിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കുകയും മറ്റ്​ ഉദ്യോഗസ്ഥരിൽ നിന്ന്​ മൊഴിയെടുക്കുകയും ചെയ്​തു.

ഐ.​ടി ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ഗൂ​ഢാ​ലോ​ച​ന, മോ​ഷ​ണ​ക്കു​റ്റ​ങ്ങ​ളും ചു​മ​ത്തി​യാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ങ്കി​ലും ആ​രെ​യും പ്ര​തി​സ്ഥാ​ന​ത്ത്​ ചേ​ർ​ത്തി​ട്ടി​ല്ല. ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ്​ എ​സ്‌.​പി എ​സ്. ഷാ​ന​വാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം നടക്കുന്നത്​.വോ​ട്ട​ർ പ​ട്ടി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഇ​ര​ട്ട വോ​ട്ട് വി​വാ​ദ​മു​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ര​ട്ടി​പ്പു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​ത്. തെ​ളി​വാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. ക​മീ​ഷ​െൻറ സൈ​റ്റി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​റി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട​തെ​ന്നും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ക​മീ​ഷ​ൻ സം​ശ​യി​ക്കു​ന്നു. പ​ട്ടി​ക​യി​ൽ 3.25 ല​ക്ഷം വ്യാ​ജ വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നും ഇ​തി​ന്​ പി​ന്നി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​ക്ഷേ​പം. ഇ​ര​ട്ട​വോ​ട്ട്​ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നും ക​മീ​ഷ​നും വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു. 38000 ത്തോ​ളം വോ​ട്ട് ഇ​ര​ട്ടി​പ്പ് ന​ട​ന്നെ​ന്ന് ക​മീ​ഷ​ന് സ​മ്മ​തി​ക്കേ​ണ്ടി​യും വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime BranchInspectionElection Commission Office
News Summary - Inspection of the Crime Branch at the Election Commission Office
Next Story