3277 വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന
text_fieldsതിരുവനന്തപുരം: പൂഴ്ത്തിവെപ്പും തൂക്കവെട്ടിപ്പും കണ്ടെത്താൻ ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ച മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് ഇതുവരെ 3277 വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.
മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 753 വ്യാപാരികൾക്കെതിരെയും നിർദിഷ്ട പ്രഖ്യാപനങ്ങൾ ഇല്ലാത്ത പാക്കറ്റുകൾ വിൽപന നടത്തിയതിനും പാക്കർ രജിസ്ട്രേഷൻ എടുക്കാത്തതിനും ഉൾപ്പെടെ 148 വ്യാപാരികൾക്കെതിരെയും തൂക്കത്തിൽ വ്യത്യാസം വരുത്തി വിൽപന നടത്തിയതിന് 15 വ്യാപാരികൾക്കെതിരെയും ഉൾപ്പെടെ ആകെ 916 കേസുകൾ എടുക്കുകയും രാജി ഫീസ് ഇനത്തിൽ 22,41,000 രൂപ ഈടാക്കുകയും ചെയ്തു. പരിശോധന തുടരുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

