Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിയുടെ...

കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന

text_fields
bookmark_border
K.M. Shaji
cancel

കണ്ണൂർ: മുസ്​ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലെ അലയിന്‍സ് ഗ്രീന്‍സ് വില്ലാസിലാണ്​ ഷാജിയുടെ വീട്​.

ചിറക്കൽ ഗ്രാമപഞ്ചായത്ത്​ അസി. എക്​സിക്യൂട്ടിവ്​ എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്​ വീട്ടിലെത്തി പ്ലാനും നിർമാണവും പരിശോധിച്ചത്​. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങൾ ഒക്​ടോബർ 27ന്​ കോഴിക്കോ​ട്ടെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് (ഇ.ഡി) ഓഫിസിൽ നേരി​ട്ടെത്തി സമർപ്പിക്കണമെന്ന്​ ചിറക്കൽ പഞ്ചായത്ത്​ സെക്രട്ടറിയോട്​ ആവശ്യപ്പെട്ടതി​െൻറ ഭാഗമായായിരുന്നു പരിശോധന.

കെ.എം. ഷാജിയുടെ കോഴിക്കോട്​ ചേവായൂരിലുള്ള വീട്ടിൽ വ്യാഴാഴ്​ച കോഴിക്കോട്​ കോർപറേഷൻ ഉദ്യോഗസ്ഥരെത്തി അളവെടുത്തിരുന്നു. ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ചാണ്​ പരിശോധന നടത്തിയത്​. ​അവിടെ പ്ലാനിൽ ഉൾപ്പെടാത്ത നിർമാണം നടന്നതായി കണ്ടെത്തിയിരുന്നു. ഇത്​ പൊളിച്ചുനീക്കണമെന്ന്​ കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്ക്​ അത്തരം നോട്ടീസ്​ ലഭിച്ചിട്ടില്ലെന്നാണ്​ എം.എൽ.എ പറയുന്നത്​.

കണ്ണൂരിലെ വീട്ടിൽ അത്തരം പ്രശ്​നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ്​ ചാലാ​ട്ടെ ഷാജിയുടെ വീട്ടിൽ ഉദ്യോഗസ്ഥര്‍ എത്തിയത്​. വീടി​െൻറ പ്ലാനും അളവും പരിശോധിച്ച ഉദ്യോഗസ്ഥർ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ച്​ മടങ്ങിയതായി ​കെ.എം. ഷാജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueKM Shaji
News Summary - inspection in K.M. Shaji's Kannur house
Next Story