പാപ്പരായ സഹ.സംഘങ്ങൾക്ക് അപെക്സ് ബോഡി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: പാപ്പരായതിനെത്തുടർന്ന് ലിക്വിഡേറ്ററെ നിയോഗിച്ചിട്ടുള്ള സഹകരണ സംഘങ്ങൾക്ക് മറ്റ് സഹകരണ സംഘങ്ങളിലേക്ക് വോട്ടു ചെയ്യാനാവില്ലെന്ന് ഹൈകോടതി. ലിക്വിഡേഷൻ നടപടി നേരിടുന്ന ഏഴ് സഹകരണ സംഘങ്ങളെ കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കിയാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലിക്വിഡേഷൻ നേരിടുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ അപെക്സ് ബോഡിയുടെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ വൈപ്പിൻ റൂറൽ ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റിയും വോട്ടിങ് പ്രതിനിധി ഫ്രാൻസിസ് ചമ്മണിയും നൽകിയ ഹരജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് വിധി പറഞ്ഞത്. ഓമല്ലൂർ റൂറൽ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി, കാഞ്ഞിരപ്പള്ളി ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, കൽപറ്റ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി, വടക്കാഞ്ചേരി ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, ക്വയിലോൺ ജില്ല ഗവ. സർവന്റ്സ് ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, പെരിന്തൽമണ്ണ റൂറൽ ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, ചവറ േബ്ലാക്ക് റൂറൽ ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി എന്നിവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഹരജിക്കാർ ചോദ്യം ചെയ്തത്.
പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് വോട്ടവകാശമെന്നും ലിക്വിഡേറ്ററെ നിയമിച്ചാൽ സൊസൈറ്റിയായി അത്തരം സംഘങ്ങളെ കാണാനാവില്ലെന്നും വിലയിരുത്തിയാണ് ഹൈകോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

