Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാവണം -ഇന്നസെൻറ്
text_fieldsbookmark_border
കോഴിക്കോട്: കോൺഗ്രസ് തിരിച്ചുവരണമെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന പോസ്റ്ററുകൾ നിഷേധിച്ച് നടനും മുൻ എം.പിയുമായ ഇന്നസെൻറ്. പ്രചരിക്കുന്ന പോസ്റ്റർ അടക്കം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് ഇന്നസെൻറ് രംഗത്തെത്തിയിരിക്കുന്നത്. കരുതലിേൻറയും വികസനത്തിേൻറയും തുടർഭരണം ഉണ്ടാവണമെന്ന കേരളത്തിൻെറ പൊതു വികാരമാണ് തനിക്കെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നസെൻറ് ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
Next Story

