Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിരവട്ടം...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട അന്തേവാസിയെ കണ്ടെത്തി

text_fields
bookmark_border
Kuthiravattom mental Hospital
cancel

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ 42കാരിയും കോഴിക്കോട്ടുകാരനായ 39കാരനുമാണ്​ രക്ഷപ്പെട്ടത്​. തിങ്കളാഴ്ച രാവിലെയോടെയാണ്​ സംഭവം. ഇതിൽ മലപ്പുറം സ്വദേശിനിയെ പിന്നീട്​ പിടികൂടി. ഇവർ വൈകീ​ട്ടോടെ മലപ്പുറം ജില്ല കലക്​ടറുടെ ക്യാമ്പ്​ ഓഫിസിലെത്തുകയായിരുന്നു. ഗാർഡ്​ ഇവരെ പിന്നീട്​ വനിത സ്​റ്റേഷനിലെത്തിച്ചു. രാത്രിയോടെ വനിത സ്​റ്റേഷനിൽനിന്ന്​ ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി.

മലപ്പുറം സ്വദേശിനി വാർഡി‍ന്റെ ചുമർ തുരന്നാണ്​ പുറത്തുകടന്നത്​. ചുമരി‍ന്റെ ഒരുഭാഗം നനച്ച്​ സ്റ്റീൽപാത്രം ഉപയോഗിച്ച്​​ ഇവർ തുരന്ന്​ പുറത്തുകടക്കുകയായിരുന്നു​. രണ്ടാം വാർഡിലെ അന്തേവാസിയായ പുരുഷൻ കുളിക്കാനായി വാർഡിൽ നിന്നിറങ്ങിയതാണ്‌. തിരിച്ചെത്താത്തത്‌ അന്വേഷിച്ചപ്പോഴാണ്‌ കാണാതായത്‌ അറിഞ്ഞത്‌. ഇരുവരും മതിൽ ചാടിയാണ്​ പുറത്തുകടന്നത്​ എന്നാണ്​ വിവരം. പുരുഷനെ കഴിഞ്ഞ നവംബറിൽ പൊലീസും സ്ത്രീയെ ജനുവരിയിൽ ജില്ല ലീഗർ സർവിസ്​ അതോറിറ്റിയുമാണ്​ ഇവി​ടെയെത്തിച്ച​തെന്ന്​ ആരോഗ്യ കേന്ദ്രം സൂപ്രണ്ട്​ ഡോ. കെ.സി. രമേശന്‍ പറഞ്ഞു. മെഡിക്കൽ ​കോളജ്​ പൊലീസ്​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസം ഒരു സെല്ലിലെ രണ്ടു വനിതകൾ തമ്മിൽ സംഘർമുണ്ടായി മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണവും സുരക്ഷാപ്രശ്​നങ്ങളും ചർച്ച​യായതിന്​ പിന്നാലെയാണ്​ വൻ സുരക്ഷാവീഴ്ചയുണ്ടായി രണ്ടുപേർ ചാടിപ്പോയത്​​.

മതിയായ സുരക്ഷാജീവനക്കാരില്ലാത്തതിനാൽ നേരത്തെയും ഇവിടെ നിന്ന്​ പ്രതികളടക്കമുള്ളവർ രക്ഷപ്പെട്ടിരുന്നു. 2020 ജൂ​ലൈയിൽ വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്​ദുൽ ഗഫൂർ, താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ്, എറണാകുളം മട്ടാഞ്ചേരി ജൂതപ്പറമ്പിലെ നിസാമുദ്ദീൻ എന്നിവരും ചികിത്സക്കെത്തിച്ച​ മലപ്പുറം താനൂർ സ്വദേശിയുമാണ്​ രക്ഷപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuthiravattom Mental Hospitalinmates missing
News Summary - inmate who escaped from Kuthiravattam mental health center found
Next Story