മലപ്പുറത്ത് ഇടതുമുന്നണിയുടെ വിജയം അനിവാര്യം –െഎ.എൻ.എൽ
text_fieldsകോഴിക്കോട്: വർഗീയ ഫാഷിസത്തെ ചങ്കൂറ്റത്തോടെ പ്രതിരോധിക്കുകയും ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിൽ ധീരമായി ഇടപെടുകയും ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിെൻറ സ്ഥാനാർഥിയെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു. സാമുദായിക ധ്രുവീകരണവും മതവിദ്വേഷവും വളർത്തി വോട്ടുതേടുന്ന യു.ഡി.എഫ് തന്ത്രത്തെ മലപ്പുറത്തെ വോട്ടർമാർ തള്ളിക്കളയണം.
ജനജീവിതത്തെ ദുരിതമയമാക്കിയ മോദി സർക്കാറിനെതിരെയുള്ള പ്രതിഷേധമാകണം ജനവിധി. സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിൽ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ, എ.പി. അബ്ദുൽ വഹാബ്, ബി. ഹംസ ഹാജി, കെ.പി. ഇസ്മായിൽ, എം.എ. ലത്തീഫ്, എൻ.കെ. അബ്ദുൽ അസീസ്, എം.എം. വഹാബ് ഹാജി, എം.എം. മാഹിൻ, മൊയ്തീൻകുഞ്ഞു കളനാട്, സി.പി. അൻവർ സാദത്ത്, കോതൂർ മുഹമ്മദ്, ബഷീർ ബഡേരി, വി.പി. കൊച്ചുമുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
