ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിൽ അന്തരിച്ചു
text_fieldsതലശ്ശേരി: ഐ.എൻ.എല്‍ സംസ്ഥാന പ്രസിഡൻറ് സെയ്ദലവി എന്ന എസ്.എ. പുതിയവളപ്പില്‍ (71) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് സ്വവസതിയായ കായ്യത്ത് റോഡിലെ സല്‍മാനില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഏേഴാടെ തറവാടുവീടായ കായ്യത്ത് റോഡ് ഗേള്‍സ് ഹൈസ്കൂളിനു സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് ഓടത്തില്‍പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
മുസ്ലിം ലീഗിെൻറ മലബാറിലെ സമുന്നതനേതാക്കളിൽ ഒരാളായ സി.കെ.പി. ചെറിയ മമ്മുക്കേയിയുടെയും പി.വി. ഉമ്മി ഹജ്ജുമ്മയുെടയും മകനാണ്. എം.എസ്.എഫ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ തുടങ്ങിയത്. ലീഗിലെ പിളർപ്പിനുശേഷം പിതാവ് ചെറിയ മമ്മുക്കേയിയുടെ നേതൃത്വത്തിൽ നിലവിൽവന്ന അഖിലേന്ത്യാ മുസ്ലിം ലീഗിൽ സജീവമായി.
െഎ.എൻ.എൽ രൂപവത്കരണം മുതൽ നേതൃനിരയിൽ ഉണ്ടായിരുന്നു. 2004ൽ സംസ്ഥാന പ്രസിഡൻറായി. 13 വർഷമായി സംഘടനയെ നയിച്ചുവരുകയായിരുന്നു. ഭാര്യ: ഷെരീഫ. മക്കൾ: ഷുഹൈബ് (സൗദി), സുമയ്യ (ദുബൈ), ഷഹര്ബാന് (ഹോങ്കോങ്), സല്മാൻ (വിദ്യാര്‍ഥി, തലശ്ശേരി എൻജിനീയറിങ് കോളജ്) മരുമക്കൾ: ആയിശ (സൗദി), മുനവ്വര്‍ തസ്വീജ് (ദുബൈ), പി.കെ. ജംഷീര്‍ (ഹോങ്കോങ്). സഹോദരങ്ങൾ: അഡ്വ. പി.വി. സൈനുദ്ദീൻ (മുസ്ലിം ലീഗ് ജില്ല ജന.് സെക്ര., വഖഫ് ബോര്‍ഡ് അംഗം), ബീഫാത്തിമ്മ (കോഴിക്കോട്), ഹാജറ (മഞ്ചേരി), ഫസീമ (തളിപ്പറമ്പ്), പരേതനായ പി.വി. അബ്ദുറഹ്മാൻ (വിജയ ബാങ്ക് റിട്ട. മാനേജർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
