ഇതാണ് ഐ.എൻ.എൽ സംസ്ഥാന ഓഫിസ്; പിടിച്ചെടുക്കാൻ കടുത്ത പോര്
text_fieldsകോഴിക്കോട് പാളയത്തെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസ്
കോഴിക്കോട്: ഐ.എൻ.എൽ തല്ലിപ്പിളർന്നതോടെ പാർട്ടിയുടെ ഓഫിസുകൾ പിടിച്ചെടുക്കാൻ കടുത്തപോരിലാണ് ഇരുവിഭാഗവും. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസ് മുതൽ വിവിധ ജില്ലാ കമ്മിറ്റി ഓഫിസുകൾ വരെ ഇനി തർക്ക സ്ഥലങ്ങളായി മാറും. അതിനിടെ, ഇന്നലെ തന്നെ തർക്കം ഉടലെടുത്ത കോഴിക്കോട് പാളയത്തെ സംസ്ഥാന ഓഫിസ് അതിന്‍റെ ശോചനീയാവസ്ഥ കാരണം ഇപ്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ്.
പാളയം സി.പി ബസാറിൽ ഇടറോഡിലെ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലെ ചെറിയമുറിയാണ് ഈ ഓഫിസ്. മുന്നിലെ ചുമരിൽ പതിച്ച മന്ത്രി അഹ്മദ് ദേവർകോവിലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ മാത്രമാണ് കെട്ടിടത്തിന് ഐ.എൻ.എൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഏക വസ്തു. ബോര്‍ഡ് പോലുമില്ല. കൊടിമരത്തിലെ പതാക കീറിപ്പറിഞ്ഞിരിക്കുന്നു. കോഴിക്കോട് ഒഴികെ സംസ്ഥാനത്തെ 13 ജില്ല കമ്മിറ്റികളും ഒപ്പമുണ്ടെന്നാണ് കാസിം ഇരിക്കൂർ വിഭാഗത്തിെൻറ അവകാശവാദം. സംസ്ഥാന കമ്മിറ്റി ഓഫിസിെൻറ നിയന്ത്രണവും ഇവർക്കാണ്.
ഇന്നലെ പിളർപ്പ് അറിഞ്ഞതുമുതൽ നിരവധി പ്രവർത്തകർ പാളയത്തെ സംസ്ഥാന ഓഫിസിനുമുന്നിലെത്തിയിരുന്നു. ഓഫിസ് തുറന്നതായും അണികൾക്കിടയിൽ പിളർപ്പില്ലെന്നും അവർ പറഞ്ഞു. കസബ പൊലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, സംസ്ഥാന കമ്മിറ്റി ഓഫിസിെൻറ താക്കോൽ തെൻറ ൈകയിലാണെന്നും മറ്റാരെങ്കിലും അതിക്രമിച്ച് കയറിയാൽ നിയമനടപടിയെടുക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.