ധ്രുവീകരണ നീക്കങ്ങൾക്കെതിരായ ആഹ്വാനമായി ഐ.എൻ.എൽ സൗഹാർദസംഗമം
text_fieldsഐ.എൻ.എൽ കോഴിക്കോട്ട് സംഘടിപ്പിച്ച സൗഹാർദ സംഗമത്തിൽ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ സംസാരിക്കുന്നു
കോഴിക്കോട്: 'സാമൂഹിക വിഭജനത്തിന് മതം ആയുധമാക്കരുത്' എന്ന തലക്കെട്ടിൽ ഇന്ത്യൻ നാഷനൽ ലീഗ് സംഘടിപ്പിച്ച സൗഹാർദ സംഗമം മതധ്രുവീകരണ നീക്കങ്ങൾക്കെതിരെയുള്ള ആഹ്വാനമായി. മതനിരപേക്ഷതയുടെ അടയാളമായ കേരളത്തിെൻറ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള നവഫാഷിസ്റ്റ് ഗൂഢാലോചന തിരിച്ചറിയേണ്ടതുെണ്ടന്നും സംഗമത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ധ്രുവീകരണ ശ്രമങ്ങൾ തലപൊക്കുേമ്പാൾ സർക്കാർ നോക്കിനിൽക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടെന്ന് ചർച്ചക്ക് തുടക്കമിട്ട് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു.
വ്യത്യസ്ത മതനേതാക്കൾക്കും പുരോഹിതർക്കുമിടയിൽ ആശയവിനിമയം അനിവാര്യമാണെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. നിലവിൽ ഇത്തരം ആശയവിനിമയം വളരെ കുറവാണ്.
എന്തെങ്കിലും തെറ്റായ പ്രസ്താവനകൾ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അവരെ നേരിൽ കണ്ട് എന്തുകൊണ്ട് തെറ്റിദ്ധാരണ എന്ന് മനസ്സിലാക്കാനും അത് തിരുത്തിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാവണം. പാല ബിഷപ്പിെൻറ വിവാദ പ്രസ്താവനയുടെ കാര്യത്തിലും ഇത്തരം നീക്കങ്ങൾ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുമിച്ചിരുത്താൻ സർക്കാറാണ് ആദ്യനടപടി സ്വീകരിക്കേണ്ടിയിരുന്നതെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ഇന്ത്യൻ ഫാഷിസത്തിന് വെല്ലുവിളിയാണ് കേരളത്തിെൻറ മതനിരപേക്ഷതയെന്നും അതു പൊളിക്കാനുള്ള പല പദ്ധതികളും നടക്കുന്നുണ്ടെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. പാല ബിഷപ് നടത്തിയ പ്രസ്താവന ക്രൈസ്തവതയുടെ പൊരുളിന് യോജിക്കുന്നതായില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
പ്രകോപനത്തിൽ പെട്ടുപോവരുതെന്നും അത്തരം ഘട്ടങ്ങളിൽ സംയമനം പാലിക്കലാണ് ബുദ്ധിയെന്നും മേയർ ബീന ഫിലിപ് അഭിപ്രായപ്പെട്ടു.
ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അലി അബ്ദുല്ല, ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

