ശക്തിപ്രകടനമായി ഐ.എൻ.എൽ സെക്കുലർ ഇന്ത്യ റാലി; മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പ്രതിരോധം ശക്തമാക്കണം -പി.സി. കുരീൽ
text_fieldsഐ.എൻ.എൽ (അബ്ദുൽ വഹാബ് വിഭാഗം) സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച
സെക്കുലർ ഇന്ത്യ റാലി
കോഴിക്കോട്: മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യമുയർത്തി ഐ.എൻ.എൽ (അബ്ദുൽ വഹാബ് വിഭാഗം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഇന്ത്യ റാലി ശക്തിപ്രകടനമായി. വാദ്യമേളഘോഷങ്ങളോടെ മുതലക്കുളം മൈതാനിയിൽനിന്നാരംഭിച്ച ബഹുജന റാലി കടപ്പുറത്ത് സമാപിച്ചു. പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് പി.സി. കുരീൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം, ക്രിസ്ത്യൻ, ദലിത് വിഭാഗങ്ങൾ വേട്ടയാടപ്പെടുകയാണെന്നും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് രാജ്യത്തിനായി പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യൻ മൊകേരി, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്, അഡ്വ. സഫറുല്ല, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സ്വാലിഹ് ശിഹാബ് തങ്ങൾ, ഷബീൽ ഐദ്റൂസി തങ്ങൾ, എൻ. അലി അബ്ദുല്ല, ബഷീർ അഹമ്മദ്, ഷബീർ ഖാദിരി, മനോജ് സി. നായർ, എ.എം. അബ്ദുല്ലക്കുട്ടി, സത്താർ കുന്നിൽ, ഒ.പി.ഐ. കോയ, ഒ.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു. എൻ.കെ. അബ്ദുൽ അസീസ് സ്വാഗതവും ശർമദ് ഖാൻ നന്ദിയും പറഞ്ഞു.