വിഭാഗീയത: റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് െഎ.എൻ.എൽ
text_fieldsകണ്ണൂർ: ഐ.എൻ.എല്ലിൽ വിഭാഗീയത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാെണ ന്ന് പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ, സംസ്ഥാന ജനറൽ സെക്രട ്ടറി കാസിം ഇരിക്കൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ഒറ്റക്കെട്ടാണ്. പാർട്ടിയിൽ ആരുടെയും പേരിൽ പക്ഷമില്ല. എൽ.ഡി.എഫിൽ ഘടകകക്ഷിയെന്ന നിലക്ക് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ദേശീയ, സംസ്ഥാനതലത്തിലുള്ള പ്രധാന വിഷയങ്ങളിൽ നയരൂപവത്കരണവുമാണ് സംസ്ഥാന കൗൺസിൽ ചർച്ച ചെയ്തത്.
ഏതൊരു പാർട്ടിക്കുമെന്നപോലെ െചറിയ അപചയങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തങ്ങളുടെ പാർട്ടിയിലും ഉണ്ടാകാം. ജനാധിപത്യത്തിൽ അത് സ്വാഭാവികമാണ്. അതു സംബന്ധിച്ച പരാതികൾ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്തു. ഏഴുപേരെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ അച്ചടക്കലംഘനം നടത്തിയതിനാണ് സംസ്ഥാന സെക്രേട്ടറിയറ്റംഗം എംകോം നജീബ് ഉൾപ്പെടെ ഏഴുപേരെ സസ്പെൻഡ് ചെയ്തത്.
ഗ്രൂപ് വടംവലിക്ക് വേണ്ടിയോ ശക്തിപ്രകടനത്തിന് വേണ്ടിയോ കൗൺസിൽ യോഗത്തിൽ ഒന്നും നടന്നിട്ടില്ല. ചില അച്ചടക്ക നടപടികളെക്കുറിച്ച് ചൂടേറിയ ചർച്ച നടന്നുവെന്ന വാർത്ത തെറ്റാണ്. അഖിലേന്ത്യ നേതൃത്വത്തിെൻറ തീരുമാനം ആരും ചോദ്യം ചെയ്തിട്ടില്ല.
എല്ലാവരും അംഗീകരിക്കുകയാണ് ചെയ്തത്. ഇത്തരം വാർത്തകൾ വരാൻ ഇടയായ സാഹചര്യം പാർട്ടി പഠിക്കും. അതിൽ പാർട്ടിക്കാർ ഉണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
