Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാം സീറ്റ് തർക്കം...

മൂന്നാം സീറ്റ് തർക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായൊടുങ്ങി – ഐ.എൻ.എൽ

text_fields
bookmark_border
മൂന്നാം സീറ്റ് തർക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായൊടുങ്ങി – ഐ.എൻ.എൽ
cancel

കോഴിക്കോട്: തങ്ങൾക്ക് മൂന്നാമതൊരു ലോക് സഭാ സീറ്റിന് അർഹതയുണ്ടെന്ന മുസ്​ലിം ലീഗിെൻറ അവകാശവാദവും അത് യു.ഡി.എഫിൽ സൃഷ്​ടിച്ച വിവാദവും പലരും പ്രവചിച്ചത് പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയിരിക്കയാണെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

മൂന്നാം ലോക്സഭാ സീറ്റ് തരാൻ സാധ്യമല്ല എന്ന് കോൺഗ്രസ്​ അസന്ദിഗധ്മായി അറിയിച്ച സ്​ഥിതിക്ക് കോൺഗ്രസ്​ നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗ് നേതാക്കളുടെ പ്രസ്​താവന, അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ലീഗണികൾ രോഷാകുലരും ക്ഷുഭിതരുമാണ്. പീന്നീട് വരാൻപോകുന്ന രാജ്യസഭാ സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പു മാത്രമാണ് ലീഗിന് നൽകിയതെന്ന് കോൺഗ്രസ്​ നേതാക്കൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു..കോൺഗ്രസ് സംഘടനാപരമായി ശോഷിച്ച് അസ്​തിപഞ്ജരമായിട്ടും അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങാൻ സാധിക്കാത്ത ലീഗ് നേതൃത്വത്തിെൻറ കൊള്ളരുതായ്മക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പതഞ്ഞുപൊങ്ങുന്നുണ്ട്. ലീഗിന് മറ്റൊരു ലോക്സഭാ സീറ്റ് കൂടി നൽകിയാൽ സാമുദായിക ധ്രുവീകരണത്തിന് അത് ഇടയായേക്കുമെന്ന കോൺഗ്രസിെൻറ ഭീഷണി 1950കളിലും 60കളിലും അന്നത്തെ കോൺഗ്രസ്​ നേതൃത്വം വെച്ചുപുലർത്തിയ മുസ്​ലിം വിരുദ്ധ സമീപനത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതിെൻറ തെളിവാണ്. വിലപേശൽ ശേഷി നഷ്​ടപ്പെട്ട മുസ്​ലിം ലീഗിന് മേലിലും കോൺഗ്രസിെൻറ അടിമകളായി കഴിയാനാണ് വിധി. ആർജവമുണ്ടെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയിൽനിന്ന് പുറത്തുകടന്ന്, പാർട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനതയുടെയും ഇസ്സത്ത് ഉയർത്തിപ്പിടക്കാനാണ് ലീഗ്​ നേതൃത്വം തയാറാവേണ്ടതെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsINL. Indian National LeagueCongress
News Summary - INL on seat tussle
Next Story