Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വം -ഐ.എൻ.എൽ
text_fieldsbookmark_border
കോഴിക്കോട്: പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ജനകീയനായ ഒരു നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ എതിരാളികളോട് പോലും മാന്യതയുടെ നിഷ്ഠകൾ പാലിച്ചേ അദ്ദേഹം പെരുമാറിയിരുന്നുള്ളുവെന്നത് കൊണ്ട് രാഷ്ട്രീയത്തിന് അതീതമായ വലിയൊരു സുഹൃദ്‌വലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഐ.എൻ.എൽ നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

