ഐ.എൻ.എൽ സൗഹാർദ സംഗമം നാളെ
text_fieldsകോഴിക്കോട്: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണിത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റി സൗഹാർദ സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് സംഗമം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാംസ്കാരിക, മതനേതാക്കൾ പങ്കെടുക്കും.
കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ ഐ.എൻ.എല്ലിനെ ക്ഷണിക്കാതിരുന്നത് കമ്യൂണിക്കേഷൻ ഗ്യാപാണെന്നും തങ്ങൾ ഇപ്പോഴും മുന്നണിയിലാണെന്നും ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ട്രഷറർ ബി. ഹംസ ഹാജിയും പങ്കെടുത്തു.

