Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസിമിനെ പുറത്താക്കി...

കാസിമിനെ പുറത്താക്കി വഹാബ്, വഹാബിനെ പുറത്താക്കി കാസിം; ഐ.എൻ.എൽ പിളർപ്പിന്​ പിന്നാലെ നാടകീയ രംഗങ്ങൾ

text_fields
bookmark_border
കാസിമിനെ പുറത്താക്കി വഹാബ്, വഹാബിനെ പുറത്താക്കി കാസിം; ഐ.എൻ.എൽ പിളർപ്പിന്​ പിന്നാലെ നാടകീയ രംഗങ്ങൾ
cancel

കൊച്ചി: ഐ.എൻ.എല്ലിലെ ചേരിപ്പോര്​ പിളർപ്പിലേക്ക്​ വഴിവെച്ചതിന്​ പിന്നാലെ നാടകീയ നീക്കവുമായി ഇരുവിഭാഗവും. പരസ്പരം ഇരുവിഭാഗവും പുറത്താക്കിയതായി പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ്​ ദേവർ കോവിലിനെയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെയും പുറത്താക്കിയതായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ്​ എ.പി അബ്​ദുൽ വഹാബ്​ പ്രഖ്യാപിച്ചു. എന്നാൽ എ.പി അബ്​ദുൽ വഹാബിനെയും ഏഴ്​ സെക്രട്ടറിയേറ്റ്​ അംഗങ്ങളേയും പുറത്താക്കുന്നതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു.

എ.പി അബ്​ദുൽ വഹാബ്​ പറയുന്നതിങ്ങനെ:

നിർണായക തീരുമാനമെടുക്കുന്നത്​ സംസ്ഥാന സെക്രട്ടറിയേറ്റിലാണ്​. എന്നാൽ 2021ൽ ഒരു യോഗം പോലും ചേർന്നില്ല. മൂന്നു സീറ്റുകളിൽ പാർട്ടി മത്സരിച്ചു. അതിനെക്കുറിച്ച് പോലും​ ചർച്ച ചെയ്​തില്ല. 2018ൽ ഒമ്പത്​ യോഗങ്ങളും 2019ൽ ആറ്​ സെക്രട്ടറിയേറ്റ്​ യോഗങ്ങളും 2020ൽ രണ്ട്​ യോഗങ്ങളുമാണ്​ നടന്നത്​. ന്യൂനപക്ഷ സ്​കോളർഷിപ്​​ വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരം പ്രസ്​താവന സെക്രട്ടറി ഇറക്കിയത്​ കൂടിയാലോചിക്കാതെയാണ്​. ഐ.എൻ.എല്ലിനെ നശിപ്പിക്കാനുള്ള മുസ്​ലിംലീഗിന്‍റെ ഏജന്‍റാണോ കാസിം ഇരിക്കൂറെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന്​ സംഘർഷം നടന്നതിന്​ പിന്നാലെ കുഞ്ഞാലിക്കുട്ടി ഐ.എൻ.എൽ പ്രവർത്തകരെ ലീഗിലേക്ക്​ സ്വാഗതം ചെയ്​തത്​ അതിന്​ തെളിവാണ്​. പ്രശ്​നങ്ങൾ മുന്നേ ബോധ്യപ്പെട്ടിരുന്നെങ്കിലും പാർട്ടിക്ക്​ അവമതിപ്പ്​ ഉണ്ടാകരുതെന്ന്​ കരുതിയാണ്​​ ക്ഷമിച്ചത്​.

കാസിം ഇരിക്കൂർ പറയുന്നത്:

പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ എ.പി അബ്​ദുൽ വഹാബിനെ നീക്കം ചെയ്യുന്നു. പകരം വർക്കിങ്​ പ്രസിഡന്‍റ്​ ബി.ഹംസ ഹാജിയെ പ്രസിഡന്‍റായി നിയമിക്കുന്നു. കൂടാതെ പ്രകോപനപരമായി പെരുമാറിയ എൻ.കെ അബ്​ദുൽ അസീസ്​, നാസർ കോയ തങ്ങൾ, ഒ.പി.ഐ കോയ, പോക്കർ മാസ്റ്റർ, എച്ച്​.മുഹമ്മദലി, വടേരി ബഷീർ, സി.എച്ച്​ മുസ്​തഫ എന്നീ സെക്രട്ടറിയേറ്റ്​ മെമ്പർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നു​. അക്രമങ്ങൾക്ക്​ നേതൃത്വം കൊടുത്ത കോഴിക്കോട്​ ജില്ല സെക്രട്ടറി ഷർമദ്​ ഖാനെയും പുറത്താക്കുന്നു.

എവിടെ നിന്നോ എത്തിയ നേതാക്കളെപ്പോലും തിരിച്ചറിയാൻ കഴിയാത്ത ഗുണ്ടകളാണ് ഇന്ന്​​ പ്രശ്​നമുണ്ടാക്കിയത്​. അവർ പരസ്​പരം ഏറ്റുമുട്ടിയതാണ്​. ഐ.എൻ.എൽ പ്രവർത്തകർ ഏറ്റുമുട്ടിയതാണെന്ന വാർത്ത ശരിയല്ല​. പ്രൊഫഷണൽ ഗുണ്ടകളാണ്​ ഇന്നത്തെ പ്രശ്​നങ്ങൾക്ക്​ പിന്നിൽ. എറണാകുള​ത്തേക്ക്​ വരു​േമ്പാൾ ഞങ്ങളുടെ ബസിന്​ നേരെ ആക്രമണ ശ്രമമുണ്ടായി. പാർട്ടിയിൽ പിളർപ്പില്ല. ഭൂരിപക്ഷം പ്രവർത്തകരും സെക്രട്ടറിയേറ്റ്​ അംഗങ്ങളും ദേശീയ നേതൃത്വവും ഞങ്ങളോടൊപ്പമാണ്​. ചെറിയ വിഭാഗമാണ്​ ഇറങ്ങിപ്പോയത്​. മുസ്​ലിംലീഗാണ്​ ഇവരുടെ പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP Abdul Vahabinlkasim irikkur
News Summary - inl groupism news updates
Next Story