Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എൻ.എല്ലിൽ...

ഐ.എൻ.എല്ലിൽ മൂന്നിടത്തും നേതാക്കളുടെ ചരടുവലി

text_fields
bookmark_border
inl , resign
cancel

കോ​ഴി​ക്കോ​ട്: ഇ​ട​തു​മു​ന്ന​ണി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ഐ.​എ​ൻ.​എ​ല്ലി​ന് ധാ​ര​ണ​യാ​യ മൂ​ന്നു സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി ക​ടു​ത്ത ച​ര​ടു​വ​ലി. കോ​ഴി​ക്കോ​ട് സൗ​ത്ത്, വ​ള്ളി​ക്കു​ന്ന്, കാ​സ​ർ​കോ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളാ​ണ് പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഇ​തി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള കോ​ഴി​ക്കോ​ട്​ സൗ​ത്തി​നു​വേ​ണ്ടി​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്തു​ള്ള​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി.​എ. വ​ഹാ​ബ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ലെ ​േഡാ. ​എം.​കെ. മു​നീ​റി​നോ​ട്​ ആ​റാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണി​ത്. തു​ട​ർ​ന്നു വ​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13,731 വോ​ട്ട് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന്​ ലീ​ഡ്​ ല​ഭി​ച്ചു. എ​ന്നാ​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി 9600 ലേ​റെ വോ​ട്ട് നേ​ടി.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ​ദ് ദേ​വ​ർ​കോ​വി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം എ​ൻ.​കെ. അ​ബ്​​ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. ഐ.​എ​ൻ.​എ​ൽ കോ​ഴി​േ​ക്കാ​ട് സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി അ​സീ​സി​‍െൻറ പേ​രാ​ണ് നി​ർ​ദേ​ശി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​പി.​എ. വ​ഹാ​ബി​െൻറ മ​ണ്ഡ​ല​മാ​യ വ​ള്ളി​ക്കു​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​‍െൻറ​യും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ഒ.​കെ. ത​ങ്ങ​ളു​ടെ​യും പേ​രാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

കൂ​ത്തു​പ​റ​മ്പ്, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ന്​ നേ​താ​ക്ക​ൾ കാ​ര്യ​മാ​യി ശ്ര​മി​ച്ചി​രു​ന്നു. ഫ​ല​മു​ണ്ടാ​യി​ല്ല. 2011ൽ ​കൂ​ത്തു​പ​റ​മ്പി​ൽ അ​ന്ന​ത്തെ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. പു​തി​യ​വ​ള​പ്പി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശൈ​ല​ജ ടീ​ച്ച​റെ വി​ജ​യി​പ്പി​ച്ച ഈ ​മ​ണ്ഡ​ലം ഇ​ത്ത​വ​ണ എ​ൽ.​ജെ.​ഡി​ക്ക്​ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. കാ​സ​ർ​കോ​ട്ട് മൂ​ന്നു പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ൽ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ്, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മൊ​യ്തീ​കു​ഞ്ഞ് ക​ള​നാ​ട്, ജി​ല്ല സെ​ക്ര​ട്ട​റി അ​സീ​സ് ക​ട​പ്പു​റം എ​ന്നി​വ​ർ. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന സം​സ്ഥാ​ന പാ​ർ​ല​മെൻറ​റി ബോ​ർ​ഡി​ൽ ഉ​ണ്ടാ​വു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ap abdul vahabinlKassim irikkur
News Summary - INL election seat
Next Story