Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എൻ.എല്ലിൽ...

ഐ.എൻ.എല്ലിൽ ​പ്രതിസന്ധി മൂർച്​ഛിപ്പിച്ച്​ മലപ്പുറത്ത് പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
INL
cancel

മ​ല​പ്പു​റം: ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യെ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി മ​ല​പ്പു​റ​ത്ത് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ. മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു വി​ഭാ​ഗം പ്ര​വ​ ർ​ത്ത​ക​ർ ശ​നി​യാ​ഴ്​​ച ന​ട​ത്തി​യ ക​ൺ​െ​വ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​തോ​െ​ട​യാ​ണ്​ പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത കൂ​ടു​ത​ൽ പു​റ​ത്തു​വ​ന്ന​ത്.

ദേ​ ശീ​യ നേ​തൃ​ത്വ​ത്തി​​െൻറ തീ​രു​മാ​നം ലം​ഘി​ച്ചാ​ണ്​ ​ക​ൺ​വെ​ൻ​ഷ​നി​ൽ അ​ബ്​​ദു​ൽ വ​ഹാ​ബ്​ പ​​ങ്കെ​ടു​ത്ത​തെ​ന്നാ​ണ്​ വി​വ​രം. നി​ല​വി​ലെ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നി​ല്ല പ​രി​പാ​ടി. ജി​ല്ല ക​മ്മി​റ്റി​യു​ടെ എ​തി​ർ​പ​ക്ഷ​മാ​യി​രു​ന്നു സം​ഘാ​ട​ക​ർ.

21ന്​ ​ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കൗ​ൺ​സി​ലി​നു മു​ന്നോ​ടി​യാ​യി ക​രു​ത്ത്​ തെ​ളി​യി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ കൈ​വ​ൻ​ഷ​നെ​ന്നാ​ണ്​ സൂ​ച​ന. ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന കൗ​ൺ​സി​ല​ർ കെ.​പി. ഇ​സ്​​മാ​യി​ലി​നെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ​പേ​രി​ൽ പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷ​മാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.

ഇ​തി​നെ​തി​രെ​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ത​ന്നെ രം​ഗ​ത്തു​വ​ന്ന​തോ​ടെ​ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ​കോ​യ ത​ങ്ങ​ൾ, എം.​എം. സു​ലൈ​മാ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​ച്ച്. മു​ഹ​മ്മ​ദ​ലി, സി.​എ​ച്ച്. മു​സ്ത​ഫ എ​ന്നി​വ​രും ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​ു. 73 ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രി​ൽ 43 പേ​രും അ​ഞ്ച്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ളും പ​​ങ്കെ​ടു​ത്തെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ അ​വ​കാ​ശ​വാ​ദം.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ്​ പ​രി​പാ​ടി​യെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, പാ​ർ​ട്ടി വി​രു​ദ്ധ താ​ൽ​പ​ര്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യാ​യി​രു​ന്നെ​ന്ന്​ ഐ.​എ​ൻ.​എ​ൽ. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സാ​ദ​ത്ത്​ പ​റ​ഞ്ഞു.

ക​മ്മി​റ്റി​യു​െ​ട അ​റി​വോ​െ​ട​യ​ല്ല ക​ൺ​െ​വ​ൻ​ഷ​ൻ ന​ട​ന്ന​ത്. പാ​ർ​ട്ടി​യെ പി​ള​ർ​ത്തു​ക​യെ​ന്ന​താ​ണ്​ ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsINLmalayalam news
News Summary - INL controversy -kerala news
Next Story