Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരനും വി.ഡി....

കെ. സുധാകരനും വി.ഡി. സതീശനും പാലാ ബിഷപ്പിനെ സന്ദർശിച്ചത്​ രാഷ്​ട്രീയ ഗിമ്മിക്ക്​ -ഐ.എൻ.എൽ

text_fields
bookmark_border
കെ. സുധാകരനും വി.ഡി. സതീശനും പാലാ ബിഷപ്പിനെ സന്ദർശിച്ചത്​ രാഷ്​ട്രീയ ഗിമ്മിക്ക്​ -ഐ.എൻ.എൽ
cancel
camera_alt

കാസിം ഇരിക്കൂർ

കോഴിക്കോട്: പാലാ ബിഷപ്പിെൻറ വർഗീയ പരാമർശങ്ങൾ സൃഷ്​ടിച്ച കോലാഹലങ്ങൾക്കിടയിൽ കോൺഗ്രസ്​ നേതാക്കളായ കെ. സുധാകരനും വി.ഡി. സതീശനും ബിഷപ്​ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചത് വെറും രാഷ്​ട്രീയ ഗിമ്മിക്കാണെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. രണ്ട് സമുദായങ്ങൾ തമ്മിലടിക്കുമ്പോൾ സർക്കാർ നോക്കിനിൽക്കുകയാണെന്ന ആരോപണം രാഷ്​ട്രീയ ദുഷ്​ടലാക്കോടെയാണ്.

ഇത്തരം സന്ദർഭങ്ങളിൽ ഇരകളുടെ മാനസിക പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനു പകരം വേട്ടക്കാരോടൊപ്പം ചേരുന്നതിെൻറ പിന്നിലെ ഗൂഢലക്ഷ്യം ജനം തിരിച്ചറിയുന്നുണ്ട്. തെറ്റ് തിരുത്തി ക്ഷമാപണം നടത്താൻ ബന്ധപ്പെട്ടവർ വിശാലമനസ്​കത കാട്ടണമെന്ന കാഴ്ചപ്പാടിനോട് കോൺഗ്രസ്​ നേതാക്കൾ യോജിക്കുന്നുണ്ടോ എന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLpala bishop
Next Story