Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളിയാഴ്ചത്തെ...

വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ്: അസൗകര്യം കണക്കിലെടുക്കാതിരുന്നത് മനഃപൂർവം– ഐ.എൻ.എൽ

text_fields
bookmark_border
വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ്: അസൗകര്യം കണക്കിലെടുക്കാതിരുന്നത് മനഃപൂർവം– ഐ.എൻ.എൽ
cancel

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങ് ഏപ്രിൽ 26 വെള്ളിയാഴ്ച നിശ്ചയിച്ചത് മനഃപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്​ഥർക്കും വലിയ പ്രയാസങ്ങൾ സൃഷ്​ടിക്കുമെന്ന് അറിയാമായിരുന്നിട്ടുമാണ് ആ തീയതി നിശ്ചയിച്ചത്.

പോളിങ് ഡ്യൂട്ടിയിലുള്ള മുസ്​ലിംകൾക്ക് ജൂമുഅ നിർവഹിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല മുസ്​ലിം വോട്ടർമാർക്കും വലിയ പ്രയാസങ്ങൾ സൃഷ്​ടിക്കും. ഒന്നര മണിക്കൂറോളം ബൂത്തിൽനിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ പോളിങ് ശതമാനം വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.

ഏപ്രിൽ 26ലെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് കാസിം ഇരിക്കൂർ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLLok Sabha Elections 2024
News Summary - INL against April 26 polling date
Next Story