ഒത്തുതീർപ്പ് ചർച്ച വഴിമുട്ടി എന്നത് കുപ്രചാരണം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: പാർട്ടിയിൽ ഉടലെടുത്ത ഭിന്നതകൾ പരിഹരിക്കുന്നതിന് മധ്യസ്ഥർ മുഖേന നടത്തുന്ന ചർച്ചകൾ വഴിമുട്ടിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മധ്യസ്ഥൻ വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവന്ന ഉടൻ സംഭാഷണം പുനരാരംഭിക്കുമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് ബി. ഹംസ ഹാജിയും ജന.സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു.
ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെട്ടുവെന്ന തരത്തിൽ ദുഷ്പ്രചാരണങ്ങൾ നടത്തുന്നത്. മധ്യസ്ഥൻ വിദേശത്താണെന്നിരിക്കെ ഈ വിഷയത്തിൽ ആരെങ്കിലും സ്വയം മധ്യസ്ഥൻ ചമഞ്ഞ് ഒരു പക്ഷത്തിന് അനുകൂലമായി നടത്തുന്ന വെളിപ്പെടുത്തലുകൾ ദൗർഭാഗ്യകരമാണ്. ഗുരുതര അച്ചടക്കലംഘനം നടത്തിയ ചിലരെ രക്ഷിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാവാം ഇതെന്നും അവർ കുറ്റപ്പെടുത്തി.
രണ്ടുവട്ടം മധ്യസ്ഥരുമായി നടത്തിയ ചർച്ചകളിൽ പാർട്ടി നേതൃത്വം വ്യക്തമായ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സ്വാർഥ താൽപര്യങ്ങൾക്കായി അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെടുത്തുന്നതിന് ചിലർ നടത്തിയ നിഷേധാത്മക നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്നും പാർട്ടിയെ പിളർത്തുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും നേതാക്കൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

