Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ...

കൊച്ചിയിൽ ഫ്ലാറ്റിൽനിന്ന്​ വീണ വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​​ മരിച്ചു

text_fields
bookmark_border
കൊച്ചിയിൽ ഫ്ലാറ്റിൽനിന്ന്​ വീണ വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​​ മരിച്ചു
cancel

കൊ​​ച്ചി: ന​​ഗ​​ര​​ത്തി​െ​​ല ഫ്ലാ​​റ്റിെൻറ ആ​​റാം നി​​ല​​യി​​ൽ​​നി​​ന്ന് വീ​​ണ വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​​ മരിച്ചു. സേലം സ്വദേശിനി രാജകുമാരി(55)യാണ്​ മരിച്ചത്​. ത​​ല​​ക്ക്​ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ ഇവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു.

ഈ മാസം 5ന് രാവിലെ എട്ടിനാണ്​ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന്​ ഇവർ വീണത്​. ആറാം നിലയുടെ ബാൽക്കണിയിൽ നിന്ന്​ സാരി കൂട്ടിക്കെട്ടി പുറത്തേക്കിട്ട്​ ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ്​ പൊലീസി​െൻറ നിഗമനം. ആദ്യം കുമാരിയുടെ ഭർത്താവിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ, ഫ്ലാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, വിശദമായ അന്വേഷണത്തിൽ അ​​സ്വാ​​ഭാ​​വി​​ക വി​​വ​​ര​​മൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ആ​​ത്മ​​ഹ​​ത്യ​​ശ്ര​​മ​​മാ​​ണ് ഇ​​വ​​രു​​ടേ​​തെ​​ന്നു​​മാ​​ണ് പൊ​​ലീ​​സ് പറയു​​ന്ന​​ത്.

ഇതിനിടെ, മോഷ്ടിച്ച പണവുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിെടയാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flatkochi
Next Story