Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയുടെ...

വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു; പി.ടി.എ പ്രസിഡന്‍റിനെതിരെ പോക്​സോ കേസ്​

text_fields
bookmark_border
വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു; പി.ടി.എ പ്രസിഡന്‍റിനെതിരെ പോക്​സോ കേസ്​
cancel

അ​ടൂ​ർ: യൂ​നി​ഫോം ധ​രി​ച്ചി​ല്ലെ​ന്ന പേ​രി​ൽ ക്ലാ​സ് മു​റി​യി​ൽ ക​യ​റി ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യു​ടെ ജ​ന​നേ​​ന്ദ്രി​യ​ത്തി​ൽ പ​രി​ക്കേ​ൽ​പ്പി​ച്ച പി.​ടി.​എ പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​ക്​​സോ കേ​സ്. ക​ട​മ്പ​നാ​ട് കെ.​ആ​ർ.​കെ.​പി.​എം.​ബി.​എ​ച്ച്.​എ​സി​ലെ പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ എ​സ്. രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഏ​നാ​ത്ത് പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. സി.​പി.​ഐ നേ​താ​വാ​യ ഇ​യാ​ൾ ക​ട​മ്പ​നാ​ട്​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

ര​ണ്ട് കു​ട്ടി​ക​ൾ യൂ​നി​ഫോം ധ​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ അ​ധ്യാ​പി​ക പി.​ടി.​എ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും തു​ട​ർ​ന്ന്​ ഇ​യാ​ൾ ഈ ​കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ളെ ഇ​രു​ത്തി​യ​ശേ​ഷം ഇ​ര​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ പ​രി​ക്കേ​ൽ​പ്പി​ച്ചു. മു​മ്പും ഇ​തേ അ​ധ്യാ​പി​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​യാ​ൾ കു​ട്ടി​യോ​ട്​ അ​ശ്ലീ​ല​മാ​യി അ​പ​ഹ​സി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി വീ​ട്ടി​ൽ എ​ത്തി വി​വ​രം ര​ക്ഷി​താ​ക്ക​ളോ​ട്​ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​യെ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ധ്യാ​പി​ക​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesPTA president
News Summary - Injured the genitalia of the student; POCSO case against PTA president
Next Story