Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവാരക്കുണ്ടിൽ...

കരുവാരക്കുണ്ടിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

text_fields
bookmark_border
കരുവാരക്കുണ്ടിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
cancel
camera_alt????????????????????? ?????? ??????????????? ????????????????? ???????????????????? (??? ??????)

മലപ്പുറം: കരുവാരക്കുണ്ട്​ ആർത്തലക്കുന്നിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഒരാഴ്​ചയായി ആർത്തലക്കുന്നിലെ ജനവാസ മേഖലയിൽ ചികിത്സയിലായിരുന്നു ആന. കാട്ടിലേക്ക്​ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അവശനിലയിലായതിനാൽ കഴിഞ്ഞിരുന്നില്ല. 

ജൂൺ നാലിനാണ്​ ആനക്ക്​ വനംവകുപ്പിൻെറ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചത്​. ഞായറാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്റനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരുവാരക്കുണ്ടിലെത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 

മറ്റു ആനകളുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ആനക്ക്​ പരിക്കേറ്റത്​. വായിലും ഉദരത്തിലുമായിരുന്നു പരിക്ക്​. പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ആനയുടെ മൃതദേഹം സംസ്​കരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsmalayalam newsElephant Death
News Summary - Injured Elephant Death -Kerala news
Next Story